SignIn
Kerala Kaumudi Online
Monday, 13 July 2026 6.59 PM IST

ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നാളെ നേട്ടം, അഭിലാഷങ്ങൾ നടപ്പിലാകും

astrology
പ്രതീകാത്മക ചിത്രം

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂലായ് 14 മിഥുനം 30 ചൊവ്വാഴ്ച. (44 നാഴിക 49 വിനാഴിക വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം)

[അമാവാസി തിഥി 22 നാഴിക 28 വിനാഴിക വരെ] (രാഹുകാലം 3 മണി മുതൽ 4.30 മണി വരെ)

അശ്വതി: ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. കുട്ടികളുടെ പഠനപുരോഗതിയിൽ സന്തോഷിക്കും. ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ഉദ്യോഗാർഥികൾക്ക് ജോലി ലഭ്യത. അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും. ജന്മനാട്ടിലേക്ക്‌ സ്‌ഥാനമാറ്റം.

ഭരണി: സന്താനങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കും. സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം.

കാര്‍ത്തിക: വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, വിദേശവാസം ഗുണം ചെയ്യും. വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങള്‍ നടക്കും.

രോഹിണി: കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, എല്ലാ രംഗത്തും അഭിവൃദ്ധി. പ്രത്യേകാഭിലാഷങ്ങള്‍ നടപ്പിലാകും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും.

മകയിരം: രാഷ്‌ട്രീയ രംഗത്തുള്ളവര്‍ക്കും, കലാരംഗത്തുള്ളവര്‍ക്കും ധനസമൃദ്ധി. കല, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.

തിരുവാതിര: ധനാഭിവൃദ്ധി, കുടുംബസുഖം, വിവാഹംമൂലം ഉയര്‍ച്ച. ദീര്‍ഘദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

പുണര്‍തം: ഗൃഹത്തില്‍ സന്തുഷ്‌ടിയും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും. ജോലിയില്‍ അനുകൂലമായ രീതിയില്‍ മാറ്റം, ഉന്നത സ്ഥാന ലഭ്യത.

പൂയം: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ നല്ല കരുതല്‍ വേണം, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത. അയല്‍ക്കാരുമായി കലഹം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക.

ആയില്യം: കുടുംബത്തില്‍ പലവിധ അസ്വസ്‌ഥതകള്‍ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയ സാദ്ധ്യത. രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും.

മകം: ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. പഠനത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക.

പൂരം: ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക്‌ വഴിയൊരുക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്‌മതപാലിക്കുക. രോഗസാദ്ധ്യത.

ഉത്രം: സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ദാമ്പത്യസുഖക്കുറവ്. നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴയ്ക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.

അത്തം: സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം, കര്‍മരംഗത്ത്‌ നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും, സന്തോഷകരമായ അനുഭവങ്ങള്‍.

ചിത്തിര: വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും. യാത്രയില്‍ വളരെ കരുതല്‍ വേണം. പ്രേമകാര്യങ്ങളില്‍ ‍സമാധാനക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍.

ചോതി: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ബിസിനസ് പുഃനരാരംഭിക്കും.‍ വ്യാപാര രംഗത്തുള്ളവർക്ക് വളരെ നേട്ടം, സര്‍വാഭീഷ്‌ടസിദ്ധി.

വിശാഖം: ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്ന ഒരു അപൂര്‍വ ആത്മബന്ധം ലഭിക്കും, നല്ല മുന്നേറ്റം, അന്യരാജ്യത്ത് വിജയം, സ്നേഹശീലം.

അനിഴം: സാഹിത്യകാരന്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍, ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും, സര്‍വഐശ്വര്യങ്ങളും ലഭിക്കും.

കേട്ട: വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം, നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം.

മൂലം: ധനവരവ്, കലാപരമായി നല്ലസമയം, കൂര്‍മ്മ ബുദ്ധി. സ്ത്രീ ഗുണം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുബസുഖം, യാത്രയില്‍ നേട്ടം, കടബാദ്ധ്യതകള്‍ കുറയും.

പൂരാടം: അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ ഉണ്ടാകും, ഉത്തരവാദിത്വങ്ങൾ‍ അന്യരെ ഏല്‍പ്പിക്കുന്നത്‌ നന്നല്ല, ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ കാരണം സുഖവും സമാധാനവും.

ഉത്രാടം: ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക, തൊഴില്‍രംഗത്ത്‌ അപ്രതീക്ഷിത തടസങ്ങള്‍, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.

തിരുവോണം: സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും, കഠിനമായ പരിശ്രമം വേണ്ടി വരും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത്.

അവിട്ടം: ജോലിയില്‍ അനുകൂലമായ മാറ്റം, ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും, ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.

ചതയം: സഹോദര സഹായം, ബിസിനസില്‍ നേട്ടം, ശത്രു ജയം, കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, കുടുബസുഖം.

പൂരുരുട്ടാതി: യാത്രയില്‍ ധനേട്ടം, ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കും, ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും, സ്‌ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍.

ഉത്തൃട്ടാതി: സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും, സര്‍വ്വ വിഘ്‌നങ്ങളും അകലും, വിദേശനിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.

രേവതി: തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും, ഗൃഹത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും, നൂതന സംരംഭങ്ങള്‍ തുടങ്ങും.

English Summary

The horoscope for Tuesday, July 14, 2026, outlines daily predictions for all 27 birth stars. It highlights prospects in career, finances, relationships, health, education, travel, and family life, with some stars expected to see success and opportunities while others are advised to exercise caution in health, spending, and personal interactions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JULY 14 RASHIPHALAM, TODAY HOROSCOPE MALAYALAM, ഇന്നത്തെ രാശിഫലം, JULY 14 NAKSHATHRAPHALAM, MALAYALAM HOROSCOPE TODAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY