റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com
2026 ജൂലായ് 31 കർക്കിടകം15 വെള്ളിയാഴ്ച. രാമായണമാസം ദിനം 15. (32 നാഴിക 53 വിനാഴിക വരെ അവിട്ടം നക്ഷത്രം ശേഷം ചതയം നക്ഷത്രം) [ദ്വിതീയ തിഥി 40 നാഴിക 36 വിനാഴിക വരെ] (രാഹുകാലം 10.30 മണി മുതൽ 12 മണി വരെ)
അശ്വതി : അവിചാരിത തടസങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് കഠിന പരിശ്രമം ആവശ്യമായി കാണുന്നു. ആരോഗ്യപരമായ അസ്വസ്ഥതകള്‍ക്കു സാദ്ധ്യതയുണ്ട്. സംസാരം വളരെ നിയന്ത്രിക്കണം.
ഭരണി : ധനനഷ്ടങ്ങള്‍ വരാം. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും. ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വ്യവഹാരത്തില്‍ പരാജയ ഭീതി.
കാര്‍ത്തിക : വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനവും മറ്റ് അസ്വസ്ഥതകളും ഉണ്ടായേക്കാം. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
രോഹിണി : ദൈവീക ചിന്ത വർദ്ധിക്കും, സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശയാത്രകള്‍ ഗുണകരമാകും, ആഭരണ വസ്ത്രാദിലാഭം. ധനപരമായ നേട്ടങ്ങൾ ഉണ്ടാകും.
മകയിരം : ജോലിയില്‍ പുരോഗതിയും ആനുകൂല്യങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും.
തിരുവാതിര : തൊഴിലില്‍ പുരോഗതി നേടും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പരിശ്രമങ്ങള്‍ നടത്തും. സുഹൃത്ത് സഹായം ലഭിക്കും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണം.
പുണര്‍തം : വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന നേട്ടമുണ്ടാകും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. കുടുംബ സമാധാനം, ആത്മവിശ്വാസം കൂടുതല്‍ ആയിരിക്കും, പ്രയത്നം സഫലമാകും.
പൂയം : വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. പുതിയ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും, കീര്‍ത്തി വസ്ത്രാഭരണലാഭം.
ആയില്യം : അവിചാരിത ധനനഷ്ടങ്ങള്‍ ഉണ്ടാകും. കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, സന്താനങ്ങള്‍ മൂലം കഷ്ടപ്പാടുകൾ, സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.
മകം : ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മനഃക്ലേശവും അസ്വസ്ഥതകളും വര്‍ധിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. മാനസിക ശാരീരിക വിഷമതകള്‍ ഏറാന്‍ സാദ്ധ്യത, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും.
പൂരം : അപ്രതീക്ഷിത തടസങ്ങള്‍ ഉണ്ടായേക്കാം. ധനനഷ്ടത്തിനു സാദ്ധ്യത. എല്ലാ കാര്യങ്ങള്‍ക്കും തടസം അനുഭവപ്പെടും, അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, ബന്ധുക്കൾക്ക് രോഗ ദുരിതങ്ങള്‍ ഉണ്ടാകും.
ഉത്രം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം. ജീവിത പങ്കാളിക്ക് ശാരീരികമാനസിക ക്ലേശങ്ങള്‍ക്ക് സാദ്ധ്യത. സ്ഥാനമാറ്റം, താഴ്ത്തപെടല്‍ എന്നിവ അനുഭവത്തില്‍ വരും, അന്യരെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പ്പിക്കരുത്.
അത്തം : ഏതു കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പാലിക്കുക. വ്യാപാര രംഗത്ത് പ്രതികൂല അനുവങ്ങള്‍ ഉണ്ടാകാം. ദാമ്പത്യ സുഖക്കുറവനുഭപ്പെടും, ചിന്തയിലുണ്ടാകുന്ന സംഗതികള്‍ പ്രായോഗികമാക്കാന്‍ നന്നേ ബുദ്ധിമുട്ടും.
ചിത്തിര : യാത്രാക്ലേശങ്ങള്‍ വര്‍ധിക്കും. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ വന്നു ചേരാം. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിക്കുക. സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.
ചോതി : തൊഴിലില്‍ പരാജയങ്ങള്‍ വരാം. സ്നേഹിതന്‍മാരില്‍ നിന്ന് ചതിവുകള്‍ ഉണ്ടാകാനിടയുണ്ട്, മാരക പ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും, അയല്‍ക്കാരുമായി കലഹിക്കാനിടവരും. ചെലവുകള്‍ വര്‍ദ്ധിക്കും.
വിശാഖം : വിദ്യാര്‍ത്ഥികള്‍ ജാഗ്രതയോടെ ശ്രമിക്കുകയാണെങ്കില്‍ ഉദ്ദേശിച്ച ഗുണം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ ചില തീരുമാനങ്ങള്‍ ഉണ്ടാകും. പ്രവൃത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം. കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും.
അനിഴം : സാമ്പത്തികമായ ചില നേട്ടങ്ങള്‍ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ കൈവരും. മറ്റുള്ളവരുടെ ആദരവ് നേടും, ആത്മവിശ്വാസം വര്‍ദ്ധിക്കും, ദൂരയാത്രകള്‍ ഫലപ്രദമാകും. പൊതുകാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.
കേട്ട : കാര്യങ്ങള്‍ അനുകൂലമാകും. ജോലിയില്‍ ചില നേട്ടങ്ങള്‍ ഉണ്ടാകും. ധനപരമായ പുരോഗതി കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണദോഷ സമ്മിശ്രത. കുടുബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനിടവരും, വിദേശ ജോലിക്ക് സാദ്ധ്യത, മാദ്ധ്യമങ്ങളില്‍ ശോഭിക്കും.
മൂലം : കര്‍മ്മരംഗത്ത് നൂതനമായ പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കും. ജോലിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മാറ്റും, ഗൃഹ നിര്‍മ്മാണത്തിന് പണം മുടക്കും, ഗൃഹം വാഹനം എന്നിവ പരിഷ്‌ക്കരിക്കും.
പൂരാടം : വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതി നേടാനാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റമുണ്ടാകും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാനിട, ജോലി തേടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, പ്രണയ കാര്യങ്ങളില്‍ തീരുമാനം, സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരാം.
ഉത്രാടം : സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ പ്രമോഷന്‍ നേടാനുള്ള അവസരമൊരുങ്ങും. പുതിയ തൊഴില്‍ നേടുന്നതിനും സാദ്ധ്യതയുണ്ട്. വീടുപണിയുന്നതിന് ശ്രമം തുടങ്ങും. പൊതു പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും.
തിരുവോണം : നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടായേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി ശ്രമിച്ച് വിജയിക്കാന്‍ കഴിയും. കലാകാരന്മാര്‍ക്ക് നല്ല സമയം, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും. സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കാം.
അവിട്ടം : ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം ഇടപെടുക. കുടുംബത്തിൽ അസ്വസ്ഥതകള്‍ക്ക് സാദ്ധ്യത കാണുന്നുണ്ട്. എതിര്‍പ്പുകളെ അതിജീവിക്കേണ്ടി വരും. കര്‍മ്മതടസം, ദുരിതങ്ങൾ, നേത്ര രോഗം വരാതെ സൂക്ഷിക്കുക, അഭിമാന ക്ഷതം വരാതെ നോക്കണം.
ചതയം : സ്വജനകലഹം, ബന്ധുവിരോധം ഇവ സംഭവിച്ചേക്കാം. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക, ബന്ധുജനങ്ങളെ കണ്ടുമുട്ടും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകൾ ശ്രവിക്കും, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.
പൂരുരുട്ടാതി : സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങേണ്ട അവസ്ഥ വരും, സമാധാനവും സന്തോഷവും നഷ്ടപ്പെടും, കാർഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക, വാശി, മാത്സര്യബുദ്ധി ഇവ ഉപേക്ഷിക്കണം, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍ ഉണ്ടാകും.
ഉത്രട്ടാതി : രോഗാവസ്ഥയ്ക് സാദ്ധ്യതയുണ്ട്. ഭാര്യാഭര്‍തൃ ബന്ധത്തിൽ വിള്ളലുണ്ടാകാന്‍ സാദ്ധ്യത. പൊതുജനങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടും. സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും പ്രതികൂല നിലപാട്, രഹസ്യം സൂക്ഷിക്കാന്‍ സാധിക്കില്ല, കുടുംബത്തില്‍ കലഹങ്ങള്‍, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും.
രേവതി : ഗൃഹനിര്‍മ്മാണത്തിന് ഒരുങ്ങുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. കര്‍മ്മരംഗത്ത് പലവിധ പ്രതികൂല മാറ്റങ്ങള്‍ക്കും ഇടയുണ്ട്. സായാഹ്നം വരെ കാര്യങ്ങള്‍ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകള്‍, ഉദരരോഗം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല.
Daily Horoscope (July 31, 2026): The predictions suggest a mixed day across zodiac signs. Some signs may experience career progress, financial gains, and success in studies or relationships, while others are advised to be cautious about health, expenses, disputes, travel, and work-related challenges. These are traditional astrological forecasts intended for general guidance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |