റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 ഓഗസ്റ്റ് 19 ചിങ്ങം 3 ബുധനാഴ്ച. (1 നാഴിക 9 വിനാഴിക വരെ ചോതി നക്ഷത്രം ശേഷം വിശാഖം )
(സപ്തമി തിഥി 32 നാഴിക 31 വിനാഴിക വരെ) (രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )
അശ്വതി: ലഹരി പദാർഥങ്ങളുടെ ഉപയോഗം ഒഴിവാക്കുക, മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വയ്ക്കണം. ആത്മവിശ്വാസം വർദ്ധിക്കും, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.
ഭരണി: ദേഷ്യംകുറച്ച് മുന്നോട്ടു പോകണം, വസ്തു തർക്കത്തിൽ പ്രതികൂലമായി കോടതി വിധി ഉണ്ടാകാതെ നോക്കണം, ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശ, പണച്ചെലവും സമയ നഷ്ടവും മാനഹാനിയും ഫലം.
കാർത്തിക: കുടുംബത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം, പ്രണയ ചിന്ത മനസ്സിനെ സന്തോഷിപ്പിക്കും. സർക്കാരിൽ നിന്നും നേട്ടം, ശത്രുക്കളിൽ നിന്നും ജയം, സംഗതികൾ അനായാസം കൈവന്നു ചേരും.
രോഹിണി: അപഖ്യാതി കേൾക്കുന്ന പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കണം. അഹംഭാവവും നിന്ദാശീലവും ഒഴിവാക്കണം. എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം, ശത്രുക്കളിൽ നിന്നും ഭയപ്പാട്.
മകയിരം: റിയൽ എസ്‌റ്റേറ്റ്, ഊഹ കച്ചവടം, ബാങ്ക് ഇൻഷുറൻസ് എന്നീ മേഖലയിലുള്ളവർക്ക് നേട്ടങ്ങൾ, കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ഉന്നത സ്ഥാനമാനങ്ങൾ വഹിക്കേണ്ടിവരും.
തിരുവാതിര: മുടങ്ങികിടക്കുന്ന പ്രവർത്തനങ്ങൾ പുനഃരാരംഭിക്കും, പൊതുവേദിയിൽ അംഗീകാരത്തിനും ആദരവിനും യോഗം, അഭിമാനകരമായ സംഗതികൾ സംഭവിക്കും, സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും.
പുണർതം: മനസ്സിനിഷ്ടപെട്ട തൊഴിൽ ലഭിക്കും, പൂർവ്വീക സ്വത്ത് ലഭിക്കും, പുസ്തകങ്ങൾക്കും ആരോഗ്യ പരിപാലനത്തിന് ഉള്ള ഔഷധങ്ങൾക്കുംധനം ചിലവഴിക്കും.
സന്തോഷമുള്ള ദിവസം, ബാല്യകാലത്തിലുള്ള കൂട്ടുകാരെ കാണാൻ സാധിക്കും,
പൂയം: ഭക്ഷണ പ്രിയം കൂടുതലാകും , അലസത വിട്ടൊഴിയും, അദ്ധ്യാത്മിക കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം, വൃഥാപവാദങ്ങളിൽ നിന്നും മോചനം, ഇഷ്ട ഭക്ഷണ ലഭ്യത.
ആയില്യം: കുടുംബബന്ധങ്ങളിൽ ഉണ്ടായിരുന്ന ശത്രുത കുറയും, ഔദ്യോഗിക രംഗത്ത് സ്ഥാനമാറ്റം. പരോപകാരം ചെയ്യാൻ തയ്യാറാകും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം.
മകം: ഇഷ്ടജന സഹകരണമുണ്ടാകും. സർക്കാരിൽ നിന്നും അനുകൂല നടപടികൾ, വിവാഹം നടക്കും, മദ്ധ്യപ്രായം കഴിഞ്ഞവർക്ക് അനുകൂല സമയം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം.
പൂരം: ബിസിനസ്സ് രംഗം തെളിഞ്ഞു തുടങ്ങും. സഹായവും വായ്‌പാ സൗകര്യവും ലഭിക്കും. എതിർലിംഗത്തിൽ പെട്ട മുൻകാല കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും, ബന്ധുക്കൾ സഹായിക്കും .
ഉത്രം: അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും,ദൈവ കൃപയുണ്ടാകുന്നതാണ്, ചിന്താശീലം, വിവാഹം മൂലം ഉയർച്ച, അനുരഞ്ജനം, ധനനേട്ടം. കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും.
അത്തം: ഇഷ്ടജനങ്ങളിൽ നിന്നും സഹോദരങ്ങളിൽ നിന്നും ഉള്ള ഭിന്നത മാറും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും, സുഹൃത്ത് സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്നു മോഹം ജനിക്കും, വിദ്യാവിജയം.
ചിത്തിര: വിശിഷ്ട വ്യക്തികളുമായി സമ്പർക്കമുണ്ടാക്കി നേട്ടങ്ങൾ കൊയ്യും. ജീവിതാഭിലാഷങ്ങൾ യാഥാർത്ഥ്യം ആകും. പുന:പരീക്ഷയിൽ വിജയിക്കും.
ഔദ്യോഗികമായി ദൂരയാത്രകൾ, പ്രണയത്തിൽ പുരോഗതി.
ചോതി: അന്യ ദേശങ്ങളിൽ ജോലി സാദ്ധ്യത. ബന്ധുജനസന്ദർശനം മനസുഖം നൽകും. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും.
വിശാഖം: അപഖ്യാതി കേൾക്കാൻ ഇടയുണ്ട്, സാമ്പത്തിക സഹായം നൽകുമ്പോൾ രേഖകൾ വാങ്ങാൻ മറക്കരുത്. മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടി വരും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല.
അനിഴം: ചീത്തകൂട്ടുകെട്ടു മൂലം ദുശീലങ്ങൾ ഉണ്ടാകാൻ സാദ്ധ്യത.വെള്ളത്തിലെ യാത്ര സൂക്ഷിക്കണം. ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, പങ്കാളിക്ക് തൊഴിൽ പരാജയം, ദേവാലയ ദർശനം അത്യാവശ്യം.
കേട്ട: ഈശ്വരപ്രാർത്ഥന ശക്തമാകണം. കലാ സാംസ്‌കാരിക രംഗത്തുള്ളവർക്ക് പ്രശസ്തിയും അവസരങ്ങളും ലഭിക്കും, ആരോഗ്യ നില തൃപ്തികരം, തൊഴിൽ രഹിതർക്ക് ജോലി, സ്ത്രീ വിഷയങ്ങളിൽ സംതൃപ്തി.
മൂലം: പുതിയ മന്ത്രോപാസന നടത്തും,ധനവരവിന് സാദ്ധ്യത. ജീവിത സുഖം വർദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങൾ കൈവരും, ആത്മീയ ചിന്ത, മാതൃ ഗുണം, ദൈവാധീനം ഉണ്ടാകും, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും.
പൂരാടം: അനുരാഗ ബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. കുടുംബ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബത്തിന്റെ ചുമതലകൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കും, യാത്ര ആവശ്യം.
ഉത്രാടം: ആത്മാഭിമാനം വർദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും, പൊതുരംഗത്ത് നേട്ടം. യോഗാസനങ്ങളും ഭക്ഷണ ക്രമീകരണവും ശീലിക്കണം. വിവിധ വിഷയങ്ങളിൽ താല്പര്യം തോന്നും, പുതിയ ഗൃഹോപരണങ്ങൾ വാങ്ങിക്കും.
തിരുവോണം: സ്വന്തം ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കും, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ യോജിപ്പിലെത്തും, ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, സുഹൃത്തുക്കൾ സഹായിക്കും .
അവിട്ടം: കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും , വിദ്യാവിജയം, ലഹരികളിൽ നിന്നൊഴിഞ്ഞു നിൽക്കുക. രോഗങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. അഗ്നി സംബന്ധമായി അപകടസാദ്ധ്യത.
ചതയം: കൃത്യനിഷ്ഠ പാലിക്കാൻ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകൾ സൂക്ഷിക്കണം, വിശ്വാസവഞ്ചനയ്ക്ക് ഇടവരരുത്. കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരോടും എല്ലാം തുറന്ന് സംസാരിക്കരുത്.
പൂരുരുട്ടാതി: തൊഴിൽ പ്രശ്നങ്ങൾ വിജയകരമായി മറികടക്കാൻ സാധിക്കും, വളരെകാലമായി തീർപ്പ് കൽപ്പിക്കാതെ കിടന്ന വ്യവഹാരങ്ങളിൽ തീർപ്പാകും, മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ സാധിക്കും, മത്സര പരീക്ഷകളിൽ വിജയം.
ഉത്തൃട്ടാതി: കർമ്മങ്ങൾക്ക് തടസ്സം നേരിട്ടാലും അവസാനം കാര്യങ്ങൾ അനുകൂലമാകും, പഠനകാര്യങ്ങളിൽ അമിത താൽപര്യം കാണിക്കും, സ്ത്രീകൾ വഴി ഗുണാനുഭവങ്ങൾ, പൊതുരംഗത്ത് നേട്ടം, പൂർവ്വിക സ്വത്ത് ലഭിക്കും, സ്വാർഥത ഒഴിവാക്കുക, ധനലാഭം.
രേവതി: ഭരണാധികാരികൾക്ക് പ്രതിസന്ധികൾ, രഹസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട് പരാജിതരാകരുത്. മനഃസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കരുത്. കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, വീട് മാറി നിൽക്കേണ്ടി വരും.
Business prospects will begin to improve, and financial assistance or loan facilities may become available. You may unexpectedly meet old friends of the opposite sex, while relatives are likely to provide support and assistance. Overall, it indicates positive developments in business, finances, relationships, and family support.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |