SignIn
Kerala Kaumudi Online
Monday, 22 June 2026 7.41 PM IST

സ്ത്രീസംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം; ഈ നാളുകാർ സംസാരവും പ്രവൃത്തിയും സൂക്ഷിക്കുക

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂൺ 23 മിഥുനം 9 തിങ്കളാഴ്ച. ( 14 നാഴിക 23 വിനാഴിക വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം ) [നവമി 26 നാഴിക 17 വിനാഴിക വരെ] (രാഹുകാലം 3 മണി 4.30 മണി വരെ)

അശ്വതി: ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും കുടുംബ ജീവിതം വലിയ കുഴപ്പമില്ലാതെ സമാധാനപരമായി തുടരും. ബാദ്ധ്യതകള്‍ തീര്‍ക്കും, വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ സാധിക്കും. സന്താനങ്ങളുടെ സഹായം ലഭിക്കും. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും.

ഭരണി: സ്‌നേഹബന്ധങ്ങളിലും മറ്റു ബന്ധങ്ങളിലും ആശയവിനിമയവും പരസ്പര ധാരണയും ഗുണം ചെയ്യും, വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകൃതമാകും, അനാവശ്യ ചെലവുകള്‍ ഒഴിവായി കിട്ടും, എല്ലാരംഗത്തും അഭിവൃദ്ധി, കുടുബസ്സുഖം.

കാര്‍ത്തിക: ക്രമാനുഗതമായ പുരോഗതിയുടെയും സ്ഥിരമായ മെച്ചപ്പെടുത്തലിന്റെയും സമയം, ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകള്‍ കൈവരും, സഹോദര സഹായം ലഭിക്കും, പ്രശസ്ഥരുമായി ഇടപെടാന്‍ അവസരം ലഭിക്കും.

രോഹിണി: സമ്മര്‍ദ്ദത്തിന് പകരം സ്ഥിരത നിലനില്‍ക്കുന്നതിനാല്‍ പ്രൊഫഷണല്‍ ജീവിതം മെച്ചപ്പെടും, കർമ്മ രംഗത്ത് പുത്തൻ ആശയങ്ങൾ നടപ്പാക്കും. ബന്ധുജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും,‍ തൊഴിൽ സംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനമുണ്ടാകും.

മകയിരം: നേരത്തെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ പരിഹരിക്കും, കുടുംബ സുഖം, ധനാഗമന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി.

തിരുവാതിര: ശ്രദ്ധയോടെയുള്ള ആസൂത്രണത്തിലൂടെ സാമ്പത്തിക നേട്ടങ്ങൾ ശക്തിപ്പെടും, ആരോഗ്യം തൃപ്തികരം, കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, സഹോദര ഗുണം, അധികം വിഷമിക്കാതെ ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കും.

പുണര്‍തം: കഠിനാധ്വാനം, അച്ചടക്കം, ക്ഷമ എന്നിവ തടസ്സങ്ങളെ മറികടക്കാന്‍ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, ഈശ്വരാധീനം ലഭിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും.

പൂയം: സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന് ശ്രദ്ധ ആവശ്യമാണ്, പണച്ചെലവും സമയ നഷ്ടം, ബന്ധുക്കളുടെ എതിര്‍പ്പുകള്‍, വിവാഹ കാര്യത്തിൽ തടസ്സങ്ങൾ, കുടുംബത്തില്‍ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം.

ആയില്യം: നിശ്ചലാവസ്ഥയില്‍ നിന്ന് സ്ഥിരമായ പുരോഗതിയിലേക്കുള്ള മാർഗ്ഗം തെളിയും, സ്ത്രീഗുണം, ഇഷ്ട ഭക്ഷണ പ്രാപ്തി, വരുമാനത്തില്‍ വര്‍ദ്ധനവ്‌, സംഘര്‍ഷം നിറഞ്ഞ മാനസികാവസ്ഥയ്ക്ക് ശമനം ലഭിക്കും.

മകം: ക്ഷമയും ചിട്ടയായ പരിശ്രമങ്ങളും ആവശ്യമാണ്, കുടുംബ ബന്ധങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം, വാക്ക് പാലിക്കാന്‍ സാധിക്കാത്തതുമൂലം ദുരിതങ്ങൾ വർദ്ധിക്കും, വിശ്വാസപൂര്‍വ്വം ആരെയും ഒന്നും ഏല്പ്പിക്കരുത്, തൊഴില്‍ പരാജയം, പ്രണയ വിഷയങ്ങളിൽ ദുഃഖം.

പൂരം: ദിനചര്യയിലും ഭക്ഷണക്രമത്തിലും അച്ചടക്കം പാലിക്കുന്നതിനാൽ ആരോഗ്യം സ്ഥിരമായി നിലനില്‍ക്കും. പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങൾ. ദൈവീക ചിന്ത ഉടലെടുക്കും, രോഗമുക്തി.

ഉത്രം: ജോലിയിലെ ശ്രമങ്ങള്‍ മന്ദഗതിയിലാകും, പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ആലോചിച്ച ശേഷം മാത്രം എടുക്കണം. സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ലഹരികളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുക, സന്താനങ്ങളെ കൊണ്ട് കഷ്ടതകൾ അനുഭവിക്കും.

അത്തം: ജനപ്രീതിയും അംഗീകാരവും, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും. കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന തടസ്സങ്ങൾ ഒഴിവാകും, ഗുണദോഷ സമ്മിശ്രിതമായ ദിവസം. പ്രാർത്ഥന കെണ്ട് നേട്ടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

ചിത്തിര: അംഗീകാരത്തിനും മുന്നേറ്റത്തിനുമുള്ള അവസരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ പ്രൊഫഷണല്‍ വളര്‍ച്ച ചടുലമാകും. ഈശ്വരാനുഗ്രഹം ഉണ്ടാകും, ആത്മവിശ്വാസം വർദ്ധിക്കും, ബിസിനസ്സില്‍ നേട്ടം, അനുകൂലമായ വിവാഹ ആലോചനകൾ വരും.

ചോതി: മെച്ചപ്പെട്ട വരുമാനത്തിനും സാമ്പത്തിക സാദ്ധ്യതകള്‍ അനുകൂലമാകുകയും ചെയ്യും. ധനസമ്പാദനത്തിന് മികവ് കാണിക്കും, ആകര്‍ഷകമായി സംസാരിക്കും, സ്ത്രീകൾ പുരോഗതി നേടും, യാത്ര കൊണ്ട് ഗുണം കിട്ടും.

വിശാഖം: തുറന്ന ആശയവിനിമയം വീട്ടിലെ ഐക്യം നിലനിര്‍ത്താന്‍ സഹായിക്കും, ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുംബസമേതമുള്ള തീര്‍ത്ഥയാത്രകള്‍ ഉല്ലാസ യാത്രകൾ എന്നിവ നടത്തും, സുഹൃത് ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും.

അനിഴം: സ്ഥിരമായ പരിശ്രമത്തിലൂടെ, ജീവിതത്തിന്റെ മിക്ക മേഖലകളിലും സംതൃപ്തി അനുഭവപ്പെടും. മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സഫലീകൃതമാകും, മേലധികാരികളില്‍ നിന്നും പ്രീതിയും പ്രശംസയും പിടിച്ചുപറ്റും, അവിചാരിത ലാഭങ്ങൾ ലഭിക്കും.

കേട്ട: ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാമെങ്കിലും കുടുംബ ജീവിതം സമാധാനപരമായി തുടരും. വിവാഹം മൂലം ഉയര്‍ച്ച, മംഗള കര്‍മ്മങ്ങളില്‍ പ്രമുഖ സ്ഥാനം ലഭിക്കാന്‍ യോഗം. പൂര്‍വിക സ്വത്ത് അനുഭവത്തില്‍ വരും.

മൂലം: വൈകാരികമായ ക്ഷമ സ്‌നേഹബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും ശക്തിപ്പെടുത്തും, ജനപ്രീതി, മനസ്സുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും, ഉപകാര സ്മരണ കാണിക്കും, പ്രസ്സന്നതയോടെ കാര്യങ്ങളെ നേരിടും, സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കും.

പൂരാടം: ജോലിയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങുകയും സന്തുലിതാവസ്ഥയും അംഗീകാരവും വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യും. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകില്ല, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി രാഷ്ട്രീയ രംഗങ്ങളില്‍ അധികാരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

ഉത്രാടം: ദൃഢനിശ്ചയവും ആത്മവിശ്വാസവും പുരോഗതി സ്ഥിരമായി നിലനിര്‍ത്തും. സുഖകരമായ കുടുംബജീവിതം. പുതിയ ബന്ധങ്ങൾ ലഭിക്കും, കാര്യ സാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും, ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും. ആത്മവിശ്വാസവും വ്യക്തതയും ശക്തിപ്പെടും.

തിരുവോണം: ചിട്ടയായ പരിശ്രമങ്ങളും കാലതാമസങ്ങളെ മറികടക്കാന്‍ സഹായിക്കും. വിജയം വരെ പരിശ്രമിക്കും. മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. ആവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ല.

അവിട്ടം: സ്‌നേഹബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, മന:സമാധാനം നഷ്ടപ്പെടും, സ്ത്രീ വിഷയങ്ങളിൽ പെട്ട് നാണക്കേട്, വാക്ക് പാലിക്കാന്‍ സാധിക്കില്ല.

ചതയം: അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്, അതിനാല്‍ ശ്രദ്ധയോടെയുള്ള ബഡ്ജറ്റിംഗ് അത്യാവശ്യമാണ്. തൊഴില്‍ രംഗത്ത് പ്രയാസങ്ങൾ അനുഭവപ്പെടും, സ്ത്രീകളുമായി കലഹിക്കാനും അപമാനം നേരിടാനും ഇടയാകും, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക.

പൂരുരുട്ടാതി: കുടുംബ കാര്യങ്ങളില്‍ ഐക്യം നിലനിര്‍ത്താന്‍ തന്ത്രപരമായ സമീപനം ആവശ്യമായി വന്നേക്കാം, സുഹൃത് ബന്ധങ്ങളില്‍ക്കൂടി ആപത്തുകള്‍, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും.

ഉത്തൃട്ടാതി: പെട്ടെന്നുള്ള ചെലവുകള്‍ ഒഴിവാക്കുക, സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും, ചതിക്കപ്പെടാൻ സാദ്ധ്യത കൂടുതലാണ്, സ്ത്രീകള്‍ മൂലം മാനഹാനിക്ക് ഇടയായേക്കാം, ആരോഗ്യസ്ഥിതി അപ്രതീക്ഷിതമായി വഷളാകും. കുടുംബ സമാധാനം നഷ്ടപ്പെടും.

രേവതി: ബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാം, വിവാഹിതരായവര്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. രക്തദോഷം മൂലമുള്ള അസുഖങ്ങള്‍ക്ക് ഇടവരും. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ഉദ്യോഗത്തില്‍ തിരിച്ചടികള്‍, ദുര്‍വാശി ഒഴിവാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, YOURSTOMORROW, HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY