SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.08 PM IST

നാളെ ഈ നാളുകാരുടെ ജീവിതം മാറിമറിയും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂലായ് 16 മിഥുനം 32 വ്യാഴാഴ്ച. (34 നാഴിക 5 വിനാഴിക വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം) [ ദ്വതീയ തിഥി 6 നാഴിക 37 വിനാഴിക വരെ ] (രാഹുകാലം 1.30 മണി മൂന്ന് മണി മുതൽ)

അശ്വതി: ശത്രുജയം, വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും, സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കാം, യാത്ര മൂലം ഗുണങ്ങൾ.

ഭരണി: സമ്മാന ലാഭം, ദേവാലയ ദര്‍ശനയോഗം, കൃഷിയില്‍ നിന്നും ധനലാഭം, സന്താനസുഖം, തൊഴിലില്‍ അഭിവൃദ്ധിയും ധനപ്രാപ്തിയും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും.

കാർത്തിക: മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കും, വാഹന സുഖം. ജോലിയില്‍ ഉന്നത സ്ഥാന ലഭ്യത, ശത്രുക്കളെ ജയിക്കും, ദീനാനുകമ്പ കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും.

രോഹിണി: സ്ത്രീകളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ, അപ്രതീക്ഷിത കൂ​ടിക്കാഴ്ചയിൽ സ്വ​ന്തം നില ഭദ്രമാക്കും, ഭ​ക്ഷ്യ​ വസ്തുക്കളുടെ വി​ത​ര​ണ​രം​ഗ​ത്ത് നേ​ട്ടം, സ്ഥിര വ​രു​മാ​നം കൂ​ടും.

മകയിരം: സ്വന്തം പ്രയത്നത്തിന് അനുസരിച്ച് ഉള്ള അംഗീകാരം കിട്ടില്ല, ആ​രോ​പ​ണ​ങ്ങൾ രൂ​ക്ഷ​മാ​കാ​തെ നോക്കണം, ധ​ന​പ​ര​മായ ബാ​ദ്ധ്യ​ത​കൾ കാരണം പ്രയാസങ്ങൾ ഉണ്ടാകും, കലഹത്തിനു സാദ്ധ്യത കൂടുതലാണ്.

തിരുവാതിര: ഇഷ്ട ഭക്ഷണ ലഭ്യത, കലാകാരന്മാര്‍ക്ക് നല്ല ദിനം, സാ​ങ്കേ​തിക സ്ഥാ​പ​ന​ത്തിൽ നി​ന്നും അനുകൂല മാ​റ്റം, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​രം​ഗ​ത്ത് നേട്ടം, ടെ​ക്‌​സ്റ്റൈൽ മേ​ഖ​ല​യിൽ ന​ല്ല​ സ​മ​യം, പു​തിയ ഏ​ജ​ൻ​സി​യിൽ നേ​ട്ടം.

പുണർതം: വശ്യമായി സംസാരിക്കും, ധനാഗമത്തിന് അനുകൂലമായ സാഹചര്യം, അന്യസ്ത്രീകൾ സ്നേഹത്തോടെ പെരുമാറും, മാ​ന​സിക സ​മ്മ​ർ​ദ്ദ​ത്തിൽ നി​ന്നും കരക​യ​റും, പ്രമോഷൻ സാ​ദ്ധ്യത, വ​ള​ർ​ത്തു മൃ​ഗ​ങ്ങൾ മു​ഖേന ധ​ന​വ​ര​വ്.

പൂയം: എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, വാഹന ഭാഗ്യം, ആപത്തുകളിൽ നിന്നും രക്ഷ. മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, മാ​തൃ​സ​ഹാ​യ​ത്താൽ ഗൃഹ നി​ർ​മ്മാ​ണം പുനരാരംഭിക്കും, വാ​ഹന വാ​യ്പ ല​ഭി​ക്കും.

ആയില്യം: ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, സ്നേഹ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും, ദൂ​ര​ദേ​ശ​ത്ത് നി​ന്നും വ​രു​മാ​നം കൂ​ടും, പു​തിയ വ്യാ​പാര സ്ഥാപനം ആരംഭിക്കുന്നത് ആസൂത്രണം ചെയ്യും.

മകം: വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും, പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, സ്ഥിര വ​രു​മാ​നം കൂ​ടും, സ്ഥാ​ന​ക്ക​യ​റ്റത്തിനുള്ള ത​ട​സം മാ​റും, കരാർ രം​ഗ​ത്ത് ഒ​ത്തു​തീ​ർ​പ്പ്, ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യിൽ നേ​ട്ടം.

പൂരം: കുടുംബത്തിന്റെ ഐശ്വര്യവും സമാധാനവും തിരിച്ചു പിടിക്കാൻ സാധിക്കും, ശത്രുജയം, യന്ത്രോപകരണങ്ങളുടെ ഇ​ട​പാ​ടിൽ നേ​ട്ടം. ച​ർ​ച്ച​കൾ അ​വ​സാ​നി​പ്പി​ക്കാൻ ​മുൻകൈയെടുക്കും, ബന്ധുബലം വർദ്ധിക്കും.

ഉത്രം: ധനാഗമവും വിനോദയാത്രയും, ഔദ്യോഗികമായി നേതൃത്വം ലഭിക്കും, കീഴ് ജീവനക്കാരെ ശാസിക്കേണ്ടി വരും, സു​ഹൃ​ത്തു​ക്കൾ സ​ഹാ​യി​ക്കും. കു​ടുംബ കാ​ര്യ​ത്തിൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് തയ്യാറാകും.

അത്തം: സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി പണച്ചെലവുണ്ടാകും, വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, സ​ർ​വ​ക​ലാ​ശാ​ല​യിൽ സ്ഥാ​ന​ക്ക​യ​റ്റം, ഭൂ​മിയുടെ ഇടപാടുകളിൽ ആദായം ലഭിക്കും.

ചിത്തിര: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, ശ്രദ്ധാപൂര്‍വ്വം ജോലികൾ നിര്‍വ്വഹിക്കും, തൊ​ഴിൽ സ്ഥ​ല​ത്ത് തന്ത്രപരമായ നീക്കങ്ങൾ ന​ട​ത്തും. യാത്രാ രേ​ഖ​കൾ ല​ഭി​ക്കും. മംഗള കാര്യങ്ങൾക്കുള്ള​ തടസം മാ​റും.

ചോതി: ദാമ്പത്യം സുഖപ്രദം, ആഗ്രഹങ്ങൾ സാധിച്ചു കിട്ടും, അന്യദേശത്ത് നിന്ന് വിവാഹ ആലോചനകൾ വരും, വിദ്യാഗുണം, കലഹങ്ങൾ സ്വയം ഒഴിവാകും, അധികാരികളുടെ പ്രോത്സാഹനം ലഭിക്കും, ഗുണാനുഭങ്ങൾ.

വിശാഖം: സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍, ചിന്താശേഷിയോടു കൂടി പ്രവര്‍ത്തിക്കും, യാത്ര കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും, ശുഭാപ്തി വിശ്വാസം ഉണ്ടാകും, മനസുഖം വർദ്ധിക്കും, ജോലിയില്‍ അനുകൂലമായ മാറ്റം.

അനിഴം: മ​റ്റു​ള്ള​വ​രു​ടെ കുതന്ത്രത്തിൽ നി​ന്നും ര​ക്ഷ നേടും, ഗൃഹഭാഗ്യം, ധൃ​തി​യി​ലു​ള്ള വി​വാഹ ആലോചന സാ​ദ്ധ്യ​ത, ചി​കി​ത്സാ​രം​ഗ​ത്ത് നേട്ടം കൈവരിക്കും, നി​റ​വോ​ടു​കൂ​ടി കാ​ര്യ​ങ്ങള്‍ പൂർത്തിയാക്കും, സന്താനത്തിന് വിദേശത്ത് ഉ​പ​രി​പ​ഠന യോ​ഗം.

കേട്ട: അച്ചടക്കമുള്ള ജോ​ലി​ക്കാർ പി​രി​ഞ്ഞു​ പോകാതെ നോക്കണം, ക​ടം തീ​ർ​ക്കു​ന്ന​തി​ന് വ​ഴി​യു​ണ്ടാ​കും, പു​തിയ സ്ഥാ​പ​ന​ത്തിൽ നി​ന്നും ക്ഷ​ണം ലഭിക്കും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകള്‍ കിട്ടും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യം.

മൂലം: അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം, ചതിവുകൾ സംഭവിക്കാനിടയുണ്ട്, സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും, വിലപിടിപ്പുള്ളവ മോഷണം പോകും, കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അബദ്ധത്തില്‍ ചെന്ന് ചാടരുത്.

പൂരാടം: വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, അനുകൂലിച്ചു നിന്നവര്‍ ശത്രുക്കള്‍ ആകും, രഹസ്യ ഇടപാടുകള്‍ കാരണം മനോദുഃഖം, അനാവശ്യമായി സാമ്പത്തിക ഇടപാടുകളിൽ ചെ​ന്ന് ചാടരുത്.

ഉത്രാടം: ഔദ്യോഗികമായി ദൂരയാത്രകള്‍ വേണ്ടി വരും, വിവാഹ ആലോചനകള്‍ മുടങ്ങും, ആ​രോ​പ​ണ​ങ്ങള്‍ രൂ​ക്ഷ​മാ​കാ​തെ നോ​ക്ക​ണം, ദുര്‍വ്വാശിയും ദുരഭിമാനവും കാരണം കുടുംബസമാധാനം നഷ്ടപ്പെടും.

തിരുവോണം: ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, മാതാവിന് ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, വായനാശീലം വര്‍ദ്ധിക്കും, ദാനകര്‍മ്മങ്ങള്‍ നടത്തും, ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കും.

അവിട്ടം: രോഗാവസ്ഥ വഷളാകും, ശത്രു ഭീതിയും പരാജയവും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, താ​ത്കാ​ലിക ജോലി ലഭിക്കും, വിവാഹിതർ അന്യ ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

ചതയം: അ​ന്യ​ദേ​ശ​ത്ത് വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട ജോലിക്ക് അനുകൂല നിലപാട്, ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് സ​ഹാ​യം ല​ഭി​ക്കും, ഗവേഷകർക്ക് പുതിയ കണ്ടെത്തൽ നടത്താൻ യോഗം, അ​ഭി​നയ മി​ക​വ് തെളിയിക്കാൻ കഴിയും.

പൂരുരുട്ടാതി: സുഖാനുഭവങ്ങള്‍, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും, പ്രണയത്തില്‍ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും, ആത്മവിശ്വാസം കൂടും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി: സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, അകലെനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, പ്രയത്നം സഫലമാകും, നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും.

രേവതി: സംസ്കാര സമ്പന്നരുമായി ഇടപെടലുകൾ ഉണ്ടാകും, എതിർ ലിംഗത്തിൽപെട്ടവർ കാരണം സുഖവും സമാധാനവും, ആഗ്രഹസാഫല്യം, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ലളിതകലകളില്‍ താല്‍പര്യം പ്രകടിപ്പിക്കും.

English Summary

The horoscope predicts a mixed day across the 27 birth stars. Many signs may see progress in career, finances, relationships, travel, and auspicious events, while others are advised to avoid conflicts, unnecessary expenses, risky financial dealings, hasty decisions, and negative influences. Patience, discipline, and careful planning are emphasized for better outcomes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TODAY NAKSHATRA PHALAM, DAILY HOROSCOPE MALAYALAM, NAKSHATRA PHALAM TODAY, ഇന്നത്തെ നക്ഷത്രഫലം, NAKSHATRAPHALAM TODAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY