SignIn
Kerala Kaumudi Online
Saturday, 26 September 2026 6.43 PM IST

ഈ നാളുകാർക്ക് നാളെ മുതൽ കോളടിച്ചു;  പണമിടപാടുകളിൽ നേട്ടവും ബിസിനസിൽ വളർച്ചയും

astro
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 സെപ്തംബർ 27 (1202 കന്നി 11 ) ഞായറാഴ്ച. ( 12 നാഴിക 9 വിനാഴിക വരെ ഉത്തൃട്ടാതി നക്ഷത്രം ശേഷം രേവതി ) [ പ്രഥമ തിഥി 36 നാഴിക 45 വിനാഴിക വരെ ശേഷം ദ്വിതീയ തിഥി ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )


അശ്വതി: വസ്തുക്കളോടും ആഡംബരത്തിനോടും താല്പര്യം കൂടും. പ്രൈവറ്റ് മേഖലയിലെ ജോലിക്കാർക്ക് അനുകൂല സ്ഥലം മാറ്റവും സ്ഥാനലബ്ധിയുമുണ്ടാകും.

ഭരണി: ശത്രുവിൻമേൽ വിജയം, ആഢംബര ഭ്രമം, വാക്‌സാമർത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും.

കാർത്തിക: ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവ നടത്തും, ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും.

രോഹിണി: സ്ത്രീകൾ മുഖേനെ സന്തോഷം, പണമിടപാടുകളിൽ നേട്ടം. സത്യസന്ധമായും നേർവഴിയോടെയും പ്രവർത്തിക്കും. ബിസിനസുകാർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.

മകയിരം: പൊതുജനാനുകൂല്യം, അധികാരികളുടെ പ്രീതി,​ ആത്മവിശ്വാസത്തോടെ മുൻപോട്ട് പോകുവാൻ സാധിക്കും. സഹോദര സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

തിരുവാതിര: ദാമ്പത്യ സുഖം, സംസാരിച്ച് മറ്റുള്ളവരെ വശത്താക്കി കാര്യം സാധിക്കും. ഉന്നത മേഖലയിൽ അടുത്ത ബന്ധം പുലർത്തും. കർമ്മ മേഖലയിൽ അംഗീകാരവും പുരസ്‌കാരവും ലഭിക്കും.

പുണർതം: യാത്രയിൽ അസ്വസ്ഥതകൾ, കുടുംബത്തിൽ കലഹം ഉണ്ടാകും. സുഹൃത്തുക്കളോട് കർക്കശമായി ഇടപെടും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധികൾ നേരിടേണ്ടി വരും.

പൂയം: സാമ്പത്തിക പ്രശ്നങ്ങൾക്ക് നിയമ പരിരക്ഷ വണ്ടിവരും, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ,​ ശത്രുക്കൾ വർദ്ധിക്കുന്നത് പ്രശ്‌നങ്ങൾക്കിടയാക്കും.

ആയില്യം: ബിസിനസിൽ തടസങ്ങൾ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാൻ നോക്കും. മുൻ കോപം മൂലം ബന്ധുക്കൾ അകലും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകും.

മകം: ഇഷ്ടമല്ലാത്തവരും ആയി സഹകരിക്കേണ്ടി വരും, ഗൃഹത്തിൽ പലതരം അസ്വസ്ഥതകൾ. നിലവിലുള്ള കടബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.

പൂരം: ജാമ്യം നിൽക്കുന്നത് വളരെ സൂക്ഷിച്ചു വേണം ഭാവിയിൽ ബുദ്ധിമുട്ടുണ്ടാക്കും. ബന്ധുക്കളുമായും സഹോദരങ്ങളുമായും സ്വരചേർച്ച കുറവ് ഉണ്ടാകും.

ഉത്രം: പ്രണയ കാര്യങ്ങളിൽ ദുഃഖം,ആരോഗ്യ പരിപാലനത്തിന് ധനം ചെലവാകും. കാര്യങ്ങൾ ബുദ്ധിപരമായി നീക്കിയില്ലെങ്കിൽ കുഴപ്പങ്ങളിൽ ചെന്ന് ചാടും.

അത്തം: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധന പ്രാപ്തി , സഹോദരങ്ങളും ബന്ധുക്കളും സഹായ സ്ഥാനത്ത് വരും. സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും.

ചിത്തിര: സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, ഓഹരി സംബന്ധമായ വിവാദങ്ങൾ. കുടുംബജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം.

ചോതി: മേലധികാരികളിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. മുൻകാലങ്ങളിൽ നടത്തിയിരുന്ന നിക്ഷേപങ്ങളിൽ നിന്നും നേട്ടം ലഭിക്കും.

വിശാഖം: സാമ്പത്തിക കാര്യങ്ങളിൽ കുഴപ്പങ്ങൾ. ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും.

അനിഴം: ദേവാലയ ദർശന ഭാഗ്യം, ജനപ്രീതിയും അംഗീകാരവും.പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.

തൃക്കേട്ട: സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം, സ്ത്രീകൾ അപവാദം പറഞ്ഞു പരത്തും, അവിചാരിത തടസങ്ങൾ പലതും അനുഭവപ്പെടുന്നതാണ്.

മൂലം: ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കും, ആഗ്രഹസാഫല്യം നേടും. വാക്‌സാമർത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും.

പൂരാടം: പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ആചാര മര്യാദകൾ പാലിക്കും. അന്യർക്കായി ത്യാഗ മനസ്‌കതയോടുകൂടി പ്രവർത്തിക്കും.

ഉത്രാടം: ശത്രുക്കൾ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം, ബന്ധുക്കളുമായി നിലവിലുണ്ടായുന്ന അഭിപ്രായവ്യത്യാസം മാറും.

തിരുവോണം: അകന്നുകഴിഞ്ഞവർ അടുത്ത് വരും, ജോലി സ്ഥിരമാകും. ദാമ്പത്യ ബന്ധത്തിൽ യോജിച്ച തീരുമാനങ്ങൾ എടുക്കുന്നത് കുടുംബത്തിൽ ഐശ്വര്യമുണ്ടാക്കും.

അവിട്ടം: കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, ഔഷധസേവ നിർത്താൻ സാധിക്കും. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉന്നതസ്ഥാന പ്രാപ്തിയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം.

ചതയം: പ്രതിസന്ധികൾ സ്വയം ഒഴിഞ്ഞുപോകും, പരമ്പരാഗത കലകളിൽ താല്‍പര്യവും അഭിനിവേശവും. ജീവിതത്തിൽ പല രീതിയിലും ഉയർച്ചയുണ്ടാകും. ബുദ്ധിപരമായി പ്രവർത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.

പൂരുരുട്ടാതി: ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നവ‍ർക്ക് കേസുകളും നികുതി വകുപ്പുകളിൽ നിന്ന് ഉപദ്രവവും ഉണ്ടാകും.

ഉത്തൃട്ടാതി: വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രഹികളോ കളവുപോകുകയോ നഷ്ടപ്പെടുകയോ ചെയ്യും.

രേവതി: ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളിൽ ഏർപ്പെടുന്നവർക്ക് ധന നഷ്ടത്തിന് സാദ്ധ്യത. സംസാരം മുഖേന ശത്രുക്കള്‍ കൂടും.

English Summary

A Malayalam article presents daily astrological forecasts for Sunday, September 27, 2026, detailing predictions for each star sign. The horoscopes cover various aspects including career, finance, relationships, and health, outlining both opportunities and potential challenges for individuals throughout the day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOMORROW ASTROLOGY, HOROSCOPE TOMORROW, MONEY LUCK, BUSINESS GROWTH ASTROLOGY, MALAYALAM HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY