SignIn
Kerala Kaumudi Online
Wednesday, 01 July 2026 8.16 PM IST

ഈ നാളുകാരായ വ്യാപാരികൾക്ക് നാളെ നല്ല ദിവസം, ബിസിനസിൽ ലാഭം, ബന്ധുക്കളിൽ നിന്ന് സഹായം കിട്ടും

astrology-

2026 ജൂലായ് 2 മിഥുനം 18 വ്യാഴാഴ്ച. ( 8 നാഴിക 11 വിനാഴിക വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം ), [ ദ്വിതീയ തിഥി 8 നാഴിക 39 വിനാഴിക വരെ ] ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )

അശ്വതി: സാമ്പത്തികമായി നല്ല ദിവസമായിരിക്കും. വ്യാപാരികൾക്ക് ഇന്ന് ഒരു പ്രധാന കരാർ ഉറപ്പിക്കാൻ സാദ്ധ്യതയുണ്ട്. ഇത് അവരുടെ ബിസിനസ്സ് ഉയരങ്ങളിലെത്തിക്കും. ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.

ഭരണി: കുടുംബത്തോടൊപ്പം ഒരു ശുഭപരിപാടിയിൽ പങ്കെടുക്കാൻ സാദ്ധ്യതയുണ്ട്. സാമൂഹിക ബന്ധങ്ങൾ വർദ്ധിപ്പിക്കും. കുട്ടികൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാം. പ്രണയത്തിനു കുടുംബത്തിൽനിന്നും അനുകൂലമായ നിലപാട്, ധനനേട്ടം.

കാർത്തിക: സഹപ്രവർത്തകർ പിന്തുണ നൽകും. പുതിയ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിയമപരമായ തർക്കങ്ങളിൽ വിജയം നേടും. വരുമാനത്തിൽ വർദ്ധനവ്, ആത്മവിശ്വാസം വർദ്ധിക്കും, ബിസിനസ്സ് കൂടുതൽ വിപുലമാക്കും.

രോഹിണി: ഇഷ്ടമുള്ള ജോലികൾ ചെയ്യാൻ അവസരം ലഭിക്കും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും. മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റർവ്യൂകളിൽ ജയം.

മകയിരം: ജോലിസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥർ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കും. സുഹൃത്തുക്കൾക്ക് പണം കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. പെരുമാറ്റത്തിൽ സംയമനം പാലിക്കണം.സംസാരം വളരെ നിയന്ത്രിക്കണം, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും.

തിരുവാതിര: ധൃതിപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത്. വസ്തു സംബന്ധമായ കാര്യങ്ങളിൽ നിരാശ നേരിടാം. കുടുംബത്തിലെ പ്രശ്നങ്ങൾ അലട്ടാൻ സാദ്ധ്യതയുണ്ട്. കുടുംബ സ്വത്തിലുള്ള തർക്കം കോടതിയിൽ എത്തും, ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും.

പുണർതം: സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയും നിയന്ത്രണവും ആവശ്യമായി വരും. വിദ്യാർത്ഥികൾക്ക് പഠനത്തിലെ തടസ്സങ്ങൾ നീക്കാൻ അദ്ധ്യാപകരുടെ സഹായം ആവശ്യമായി വരും. മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ.

പൂയം: അനാവശ്യ ചെലവുകളും തർക്കങ്ങളും ഒഴിവാക്കണം. പല ജോലികൾ ഒരുമിച്ച് ചെയ്യുന്നത് ശ്രദ്ധ മാറ്റാൻ സാദ്ധ്യതയുണ്ട്. സദാസമയവും കാരണമില്ലാതെ മനസ് വ്യാകുലപ്പെടും, അനാവശ്യമായ കോപം നിമിത്തം ബന്ധുക്കൾ ശത്രുക്കൾ ആകും.

ആയില്യം: വരുമാനവും ചെലവും നിയന്ത്രിക്കണം, അല്ലെങ്കിൽ സാമ്പത്തിക സ്ഥിതി മോശമാകും. ചെയ്യുന്ന ജോലികൾക്ക് ഫലം ലഭിക്കാൻ സമയമെടുക്കും. കലാകാരന്മാരെ അപകീർത്തി പെടുത്താൻ മറ്റുള്ളവർ ശ്രമിക്കും സൂക്ഷിക്കുക, തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ ഉണ്ടാകും.

മകം: അതിഥികൾ വരുന്നത് കാരണം ചെലവുകൾ വർദ്ധിക്കാമെങ്കിലും, കുട്ടികൾ സന്തോഷത്തോടെ സമയം ചെലവഴിക്കും. അകന്നു കഴിഞ്ഞവർ അടുത്ത് വരും, സ്വന്തം പ്രവൃത്തികൾ വിജയത്തിൽ എത്തും, കർമ്മ മേഖലയിൽ നില നിന്നിരുന്ന അനിശ്ചതത്വം മാറിപ്പോകും.

പൂരം: സഹോദരനുമായി വ്യാപാരത്തിലെ പ്രശ്നങ്ങൾ പങ്കുവെക്കുന്നത് ഗുണം ചെയ്യും. പാർട്ട് ടൈം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സമയം കണ്ടെത്താൻ കഴിയും. ശമ്പള വർദ്ധനവിന് യോഗം, താൽക്കാലിക ജോലി സ്ഥിരപ്പെടുത്താൻ മേലുദ്യോഗസ്ഥർ സഹായിക്കും.

ഉത്രം: കുടുംബാംഗങ്ങളെക്കുറിച്ചും കുട്ടികളുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ടാകാം. എന്നാൽ വ്യാപാരത്തിൽ വലിയ ലാഭം ലഭിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും, കർമ്മരംഗം ഉഷാറാകും, ബന്ധുബലം വർദ്ധിക്കും, ശത്രുജയം.

അത്തം: ബിസിനസ്സിലെ കാര്യങ്ങൾ ചിട്ടപ്പെടുത്തും. പങ്കാളിയുടെ പൂർണ്ണ പിന്തുണയുണ്ടാകും. പ്രണയ ബന്ധങ്ങളിൽ പുതിയ ഊർജ്ജം നിറയും. വൈകുന്നേരം കൂട്ടുകാരുമായി സമയം ചെലവഴിക്കും.

വിദേശയാത്രകൾ ഗുണകരമാകും, വിദ്യാവിജയം, തടസങ്ങൾമാറും, ബസിനസ്സിൽ ധനവർദ്ധനവ്.

ചിത്തിര: കുടുംബത്തിൽ ശുഭപരിപാടികൾക്ക് സാദ്ധ്യതയുണ്ട്. പിതാവിന്റെ ഉപദേശം തേടേണ്ടി വരും. ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും, ദാമ്പത്യസുഖം, ആഗ്രഹങ്ങൾ സഫലമാകും, തൊഴിൽ മേഖലയിൽ നിന്നും നേട്ടം, സന്താനങ്ങളെക്കൊണ്ട് ഗുണം.

ചോതി: കുട്ടികൾ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സന്തോഷം നൽകും. തൊഴിൽ സംബന്ധമായ തർക്കങ്ങൾ അവസാനിക്കും. പുതിയ പ്രോജ്ക്ടുകളിൽ പ്രവർത്തിക്കാൻ സാദ്ധ്യതയുണ്ട്. മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, ഉദ്യോഗത്തിൽ നേട്ടങ്ങൾ.

വിശാഖം: കുടുംബത്തിൽ സമാധാനവും സന്തോഷവും കളിയാടും. ജോലിയിലോ ബിസിനസ്സിലോ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഗുണം ചെയ്യും. വൈകന്നേരം കുടുംബത്തോടൊപ്പം സന്തോഷം പങ്കിടാൻ സാധിക്കും, സമ്മാന ലാഭം, താൽക്കാലിക ജോലി സ്ഥിരമാകും, യാത്രാഗുണം.

അനിഴം: ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ നേടാനാകും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. വിവാഹിതർ ആകാത്തവർക്ക് നല്ല വിവാഹാ ആലോചനകൾ വരും. പുതിയ അവസരങ്ങൾ, കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും.

തൃക്കേട്ട: പുതിയ ബിസിനസ് അവസരങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ദൈനംദിന ജോലികൾക്ക് പുറമെ പുതിയ കാര്യങ്ങൾ ചെയ്യും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധിക്കണം. ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ.

മൂലം: മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ക്ഷമയോടെയും വിനയത്തോടെയും പ്രവർത്തിക്കണം. ജോലിയിൽ ചുമതലകളും അധികാരങ്ങളും വർദ്ധിക്കും, ഇത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. സ്ത്രീകൾ കാരണം ചിലർക്ക് പ്രയാസങ്ങൾ വന്നേക്കാം.

പൂരാടം: ശത്രുക്കൾ നിങ്ങളെ അനാവശ്യമായി ശല്യപ്പെടുത്താൻ ശ്രമിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിന് പണം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടാം, അനാവശ്യമായി പണം ചെലവാകും, ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ, കുട്ടികൾക്ക് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ ശ്രദ്ധിക്കുക.

ഉത്രാടം: സഹോദരങ്ങൾക്കിടയിലും വ്യാപാര പങ്കാളികൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.
വ്യാപാരത്തിന് ഒരു പരിചയ സമ്പന്നന്റെ ഉപദേശം ആവശ്യമായി വരും. മനസ്സിലുദേശിച്ച സംഗതികൾ നേടിയെടുക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കും.

തിരുവോണം: ശത്രുക്കൾ ജോലിയിലും വ്യാപാരത്തിലും ബുദ്ധിമുട്ടിക്കാൻ ശ്രമിക്കും, അതിനാൽ ശ്രദ്ധിക്കണം. കണ്ണും കാതും തുറന്ന് പ്രവർത്തിക്കണം. സ്ഥലമാറ്റത്തിനുള്ള സാദ്ധ്യതകൾ തൽക്കാലം മാറ്റിവെക്കേണ്ടി വരും.
ആരോഗ്യപരമായി കരുതൽ വേണം, നിയമപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.

അവിട്ടം: സ്വത്ത് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, എല്ലാ വശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സാമ്പത്തിക ലാഭം ഉണ്ടാകുമെങ്കിലും, ചെലവ് കൂടമ്പോൾ ആശങ്കയുണ്ടാകും. പ്രിയപ്പെട്ടവരുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വരും. വ്യാപാര ആവശ്യങ്ങൾക്കായി യാത്രകൾ ചെയ്യേണ്ടി വരും.

ചതയം: സാമ്പത്തിക നേട്ടങ്ങളും കുടുംബപരമായ സന്തോഷങ്ങളും ഉണ്ടാകുമെങ്കിലും ചില വെല്ലുവിളികളും നേരിടേണ്ടി വരും. മുതിർന്നവരുടെ സഹായത്തോടെ സന്താനങ്ങളുടെ കാര്യത്തിൽ ആശ്വാസം ലഭിക്കാനും കുടുംബ വഴക്കുകൾ അവസാനിക്കാനും സാദ്ധ്യതയുണ്ട്.

പൂരുരുട്ടാതി: വ്യാപാരികൾക്ക് നല്ല ദിവസമായിരിക്കും. ലാഭത്തിനുള്ള പുതിയ അവസരങ്ങൾ ലഭിക്കും. കുട്ടികളുടെ വിവാഹ തടസ്സങ്ങൾ നീങ്ങും. സാമൂഹിക രംഗത്ത് പ്രശസ്തി വർദ്ധിക്കും. മാനസിക നിലയിൽ ശാന്തത, ആപത്തുകൾ മാറും, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ദൈവാനുകൂല്ല്യം.

ഉത്തൃട്ടാതി: പങ്കാളിത്ത ബിസിനസ്സിൽ നിന്ന് നല്ല ലാഭം ലഭിക്കും. വീട്ടുജോലികൾ തീർക്കാൻ അവസരം ലഭിക്കും. മക്കളുടെ വിവാഹം സംബന്ധിച്ച് തീരുമാനമെടക്കേണ്ടി വരും. അമ്മയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം.

രേവതി: വ്യാപാരം ചെയ്യുന്നവർക്ക് ശുഭവാർത്ത ലഭിക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകാം. പങ്കാളിയുടെ പിന്തുണയോടെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും, വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY