റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 സെപ്തംബർ 30 (1202 കന്നി 14 ) ബുധനാഴ്ച. ( 3 നാഴിക 21 വിനാഴിക വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക ) [ ചതുർത്ഥി തിഥി 21 നാഴിക 40 വിനാഴിക വരെ ശേഷം പ്രഥമ തിഥി ] ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )
അശ്വതി: ഭാഗ്യം അനുകൂലമായി നിൽക്കുന്നു, ഉത്തരവാദിത്വത്തോടെ ജോലി ചെയ്തു തീർക്കും.
ഭരണി: കലാപരമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും, ജോലിക്കുള്ള അറിയിപ്പുകൾ കിട്ടും.
കാർത്തിക: ദാമ്പത്യ സുഖകൂടുതൽ, രോഗശാന്തിയും, മനസമാധാനവും.
രോഹിണി: സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടൽ രംഗത്ത് നിന്നും കൂടുതൽവരുമാനം.
മകയിരം: മകൾക്ക് വിവാഹത്തിനുണ്ടായിരുന്ന തടസങ്ങൾ അകലും, വാഹനഭാഗ്യം സിദ്ധിക്കും.
തിരുവാതിര: സ്ത്രീകൾക്ക് തൊഴിൽ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങൾ കിട്ടും.
പുണർതം: അപ്രതീക്ഷിത ധനനേട്ടം,അസ്ഥി വേദനയ്ക്ക് നേരിയതോതിൽ ശമനം.
പൂയം: വാഹന ക്രയവിക്രയങ്ങളിൽ ലാഭവും നേട്ടവും, സർക്കാർ ആനുകൂല്യം കിട്ടും.
ആയില്യം: സ്വന്തം കൗശലം കൊണ്ട് ദുഷ്കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികൾ വരുതിയിലാകും.
മകം: സമ്മാനാദികൾ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം വർദ്ധിപ്പിക്കും.
പൂരം: സന്താനങ്ങൾക്ക് അസുഖം, ജോലിക്കൂടുതൽ അനുഭവപ്പെടും.
ഉത്രം: രോഗം മൂലമുള്ള കഷ്ടപ്പാട് വർദ്ധിക്കും, പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും.
അത്തം: പണയത്തിലിരിക്കുന്ന ഉരുപ്പടികൾ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തിൽ അന്യരുടെ ഇടപെടൽ മൂലം അസ്വസ്ഥതകൾ.
ചിത്തിര: അന്യദേശത്ത് തൊഴിലിൽ കുഴപ്പങ്ങൾ, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും.
ചോതി: ദാമ്പത്യ സുഖം, ഇഷ്ടഭക്ഷണ ലബ്ധി, വിനോദയാത്ര.
വിശാഖം: കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരിക്കും.
അനിഴം: ആപത്തുകളിൽ നിന്നും അത്ഭുതമായി രക്ഷപെടും, ചതിയിൽ അകപ്പെടും.
തൃക്കേട്ട: ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താൽ കാര്യങ്ങൾ അനുകൂലമാക്കും.
മൂലം: പിതാവിൽ നിന്നും അനുകൂല നിലപാട്, മനസുഖം അനുഭവത്തിൽവരും.
പൂരാടം: അന്യരുടെ പ്രയാസത്തിൽ സമാശ്വാസം കൊടുക്കും,യാത്രയിൽ നേട്ടം.
ഉത്രാടം: പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകൾ മാറിക്കിട്ടും.
തിരുവോണം: ദാനകർമ്മങ്ങൾ നടത്തും, ഇന്റർവ്യൂകളിൽ ജയം.
അവിട്ടം: തീരുമാനങ്ങളിൽ കർക്കശ നിലപാടെടുക്കും, വർദ്ധിച്ച ധനച്ചെലവ്.
ചതയം: കുടുംബ ഭദ്രത കൈവരിക്കും, ജോലിയിൽ നിന്നും കൂടുതൽ വരുമാനം.
പൂരുരുട്ടാതി: ധനം സമ്പാദിക്കാൻ നന്നേ ബുദ്ധിമുട്ടും, കർമ്മരംഗത്ത് പ്രയാസങ്ങൾ.
ഉത്തൃട്ടാതി: കുടുംബത്തിൽ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവത്തികൾ കാഴ്ചവയ്ക്കും, ധനനേട്ടം.
രേവതി: ലഹരിയുടെ ഉപയോഗം മൂലം തൊഴിലിൽ പ്രശ്നങ്ങൾ, അനാവശ്യമായ കലഹങ്ങൾ.
Astrologer Ramsagar Thampuran presented detailed daily horoscopes for September 30, 2026, offering predictions for all 27 nakshatras. The forecasts address various life aspects, including luck, job, money, health, and relationships, for the specified date. Contact details are provided for those seeking personal astrological guidance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |