
പൂനെ ആസ്ഥാനമായ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ (ഐ.യു.സി.എ.എ) അസ്ട്രോണമി, അസ്ട്രോഫിസിക്സ് വിഷയങ്ങളിൽ പിഎച്ച്.ഡി, ജോയിന്റ് എം.എസ്‌സി പഠനത്തിന് അവസരം. യു.ജി.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ഐ.യു.സി.എ.എ. ഐ.യു.സി.എ.എ നാഷണൽ അഡ്മിഷൻ ടെസ്റ്റിന്റെ (ഐ.എൻ.എ.ടി) അടിസ്ഥാനത്തിലാണ് പ്രവേശനം.
ജോയിന്റ് എം.എസ്‌സി
ജോയിന്റ് എം.എസ്‌സിയിൽ ഫിസിക്സിനൊപ്പം അസ്ട്രോഫിസിക്സും സ്പെഷ്യലൈസേഷനോടെ പഠിക്കാം. യോഗ്യത: 55 ശതമാനം മാർക്കോടെ ബി.എസ്‌സി ഫിസിക്സ് (രണ്ടാം വർഷം മാത്സ് ഉൾപ്പെട്ടിരിക്കണം)/ ബി.ഇ/ ബി.ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2027 ജൂലായിനുള്ളിൽ യോഗ്യത നേടുന്നവർക്കും അപേക്ഷിക്കാം.
പി.എച്ച്ഡി പ്രോഗ്രാമുകൾ
കോസ്മിക് മാഗ്നറ്റിക് ഫീൽഡ്, കമ്പ്യൂട്ടേഷൻ അസ്ട്രോഫിസിക്സ്, കോസ്മോളജി ആൻഡ് ലാർജ് സ്കെയിൽ സ്ട്രക്ചർ, എക്സ്ട്രാ ഗാലറ്റിക് അസ്ട്രോണമി, ഗ്രാവിറ്റേഷണൽ ലെൻസിംഗ്, ഗ്രാവിറ്റേഷണൽ വേവ്സ്, ഹൈ എനർജി അസ്ട്രോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ ഫോർ അസ്ട്രോണമി, മെഗാസയൻസ്, ക്വാണ്ടം മെട്രോളജി ആൻഡ് സെൻസിംഗ്, സോളാർ ആൻഡ് സ്റ്റെല്ലാർ ഫിസിക്സ് വിഷയങ്ങളിൽ ഗവേഷണം നടത്താം. യോഗ്യത: 55 ശതമാനം മാർക്കോടെ ബി.എസ്‌സി/ എം.എസ്‌സി/ ഇന്റഗ്രേറ്റഡ് എം.എസ്‌സി (ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, അസ്ട്രോണമി). അല്ലെങ്കിൽ ബി.ഇ/ ബി.ടെക്/ എം.ടെക്.
യോഗ്യതാ പരീക്ഷ
2027 ജനുവരി 17നാണ് യോഗ്യതാ പരീക്ഷ (ഐ.എൻ.എ.ടി). മൂന്നു ഭാഗങ്ങളുള്ള രണ്ട് മണിക്കൂർ നീളുന്ന പരീക്ഷയാണിത്. പിഎച്ച്.ഡിക്കാർക്ക് എഴുത്തു പരീക്ഷയ്ക്ക് പുറമേ രണ്ട് ഘട്ട ഇന്റർവ്യൂവും ഉണ്ട്. ജെ.ഇ.എസ്.ടി/ സി.എസ്.ഐ.ആർ യു.ജി.സി (നെറ്റ്)- ജെ.ആർ.എഫ് സ്കോറുകളും പിഎച്ച്.ഡി പ്രവേശനത്തിന് പരിഗണിക്കും. വെബ്സൈറ്റ്: inat.iucaa.in. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 30.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |