റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂൺ 30 മിഥുനം 16 ചൊവ്വാഴ്ച. (60 നാഴിക 0 വിനാഴിക വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം)
[പ്രഥമ 60 നാഴിക 0 വിനാഴിക വരെ] (രാഹുകാലം 3 മണി 4.30 മണി വരെ)
അശ്വതി: ചെറിയ യാത്രകൾ വിജയകരമാകും. തടസപ്പെട്ടുകിടന്ന ജോലികൾ പൂർത്തിയാക്കാൻ സാദ്ധ്യതയുണ്ട്. ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍. സഹോദരിയുടെ വിവാഹത്തിലെ തടസങ്ങൾ നീങ്ങും.
ഭരണി: യാത്രകൾ വിജയകരമാകും, മറ്റു ചിലർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ബന്ധങ്ങളിൽ സന്തോഷം നിലനിൽക്കും, വിദ്യാഗുണം, താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും.
കാര്‍ത്തിക: സംസാരത്തിൽ നിയന്ത്രണം പാലിക്കേണ്ടി വരും. തൊഴിൽ രംഗത്ത് ചില തടസങ്ങൾ നേരിടാമെങ്കിലും ക്ഷമയോടെ മുന്നോട്ട് പോയാൽ വിജയം നേടാം. അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ എന്നിവ വന്നു ഭവിക്കും.
രോഹിണി: തൊഴിൽ സ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കങ്ങൾ ഉണ്ടാകാം, അതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
മകയിരം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, കാരണം തെറ്റായ തീരുമാനങ്ങൾ ഭാവിയിൽ നഷ്ടങ്ങൾക്ക് കാരണമായേക്കാം. സ്ത്രീകള്‍ കാരണം പ്രയാസങ്ങൾ വന്നേക്കാം, ധനനഷ്ടം വരാം. അനാവശ്യ ചെലവുകൾ ഒഴിവാക്കണം.
തിരുവാതിര: ബിസിനസിൽ പുതിയ കാര്യങ്ങൾ ചെയ്യാനും അതിൽ നിന്ന് പ്രയോജനം നേടാനും സാദ്ധ്യതയുണ്ട്. കുട്ടികളിൽ നിന്ന് പൂർണ്ണമായ പിന്തുണ ലഭിക്കും. തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം.
പുണര്‍തം: കുടുംബത്തോടൊപ്പം യാത്ര പോകാൻ പദ്ധതിയിടാം. രാത്രി സുഹൃത്തുക്കളോടൊപ്പം ആസ്വദിക്കാൻ സാദ്ധ്യതയുണ്ട്. പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദിലാഭം.
പൂയം: ആത്മീയ കാര്യങ്ങളിൽ സമയം ചെലവഴിക്കുന്നത് മനസിന് സമാധാനം നൽകും. ഭൗതിക സുഖസൗകര്യങ്ങൾ വർദ്ധിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
ആയില്യം: സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ സാദ്ധ്യതയുണ്ട്, രാഷ്ട്രീയ മത്സരങ്ങളിൽ വിജയം നേടാം. കര്‍മ്മരംഗം ഉഷാറാകും, ബന്ധുബലം വര്‍ദ്ധിക്കും, ധന നേട്ടം. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരും.
മകം: ഗുരുക്കന്മാരുടെ സേവനം ചെയ്യുന്നത് വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യും. മതപരമായ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ പദ്ധതി ഇടുന്നുണ്ടെങ്കിൽ അതിൽ വിജയം നേടാം. വ്യവഹാര വിജയം, ദേവാലയ ദര്‍ശനം.
പൂരം: കുട്ടികളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാൻ സാദ്ധ്യതയുണ്ട്. ബിസിനസ് രംഗത്ത് ഇന്ന് അനുകൂലമായിരിക്കും. ധനലാഭം ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ആദരവ് നേടും, വിദ്യാവിജയം.
ഉത്രം: പഴയതും മുടങ്ങിയതുമായ ജോലികൾ പൂർത്തിയാക്കാൻ സാദ്ധ്യതയുണ്ട്. അലസത ഒഴിവാക്കണം. വൈകുന്നേരം മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചേക്കാം. അകന്നു നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് നല്ലസമയം.
അത്തം: കുടുംബത്തിൽ ചില തടസങ്ങൾ ഉണ്ടാകാം, അത് സമ്മർദ്ദം നൽകിയേക്കാം. പണസംബന്ധമായി നിയമ നടപടികള്‍, ശത്രുക്കള്‍ വര്‍ദ്ധിക്കും, ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏല്പ്പിക്കരുത്. ബിസിനസിൽ പണമിടപാടുകളിൽ ശ്രദ്ധിക്കണം.
ചിത്തിര: പല കാര്യങ്ങളും വിഘ്നപ്പെട്ടേക്കാം, അതിനാൽ ശ്രദ്ധയോടെ മുന്നോട്ട് പോകണം. പുതിയ ശത്രുക്കൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്, ജാമ്യം നില്‍ക്കരുത്, വാഹനം ഉപയോഗിക്കുന്നവര്‍ കരുതലോടെയിരിക്കുക.
ചോതി: വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്, സുഖക്കുറവ്, സന്താനങ്ങള്‍ക്ക് രോഗാവസ്ഥ.
വിശാഖം: വിപരീത ലിംഗത്തിലുള്ള സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, അതിനാൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം. ആത്മവിശ്വാസം നഷ്ട്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, സ്ത്രീകള്‍മൂലം അസ്വസ്ഥത.
അനിഴം: ബിസിനസിൽ കൂടുതൽ ലാഭം നേടാം. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ സാദ്ധ്യതയുണ്ട്. പങ്കാളിക്കായി സമ്മാനം വാങ്ങാൻ സാദ്ധ്യതയുണ്ട്. നിര്‍ണായക സമയങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ.
കേട്ട: തർക്കങ്ങളും ആരോപണങ്ങളും വ്യക്തിപരമാവാതിരാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം. രോഗക്ലേശിതർ ആരോഗ്യപരിശോധനയിൽ അലംഭാവമരുത്.
മൂലം: ഇടപാടുകൾക്ക് രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. ബന്ധുവിന് വ്യക്തമായ മാർഗനിർദ്ദേശം നൽകും. പ്രണയിക്കുന്നവർക്കിടയിൽ ഐക്യം ദൃഢമാകുന്നതാണ്. മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും.
പൂരാടം: നിലപാടുകൾക്ക് സ്വീകാര്യത കൈവരുന്നതായിരിക്കും. വാഗ്ദാനങ്ങൾ പാലിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം.
ഉത്രാടം: ഛിദ്രവാസനകളെ തിരിച്ചറിയാനും നിയന്ത്രിക്കാനുമാവും. അധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരുന്നതാണ്. മേലധികാരിയുടെ വിശ്വാസമാർജ്ജിക്കും. യാത്രകൾ വേണ്ടിവരുന്നതാണ്. യാത്രാഗുണം, ബിസിനസ്സില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
തിരുവോണം: പരിഗണിക്കപ്പെടാം, കൈ വായ്പകൾ മടക്കിക്കിട്ടുന്നതാണ്. മകന്റെ വിദ്യാഭ്യാസത്തിൽ തൃപ്തി അനുഭവപ്പെടാനിടയുണ്ട്. കൂട്ടുകാരുമൊത്ത് ഗതകാല സ്മരണകളിൽ മുഴുകുന്നതാണ്. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. കുടുംബ സുഖം.
അവിട്ടം: അദ്ധ്വാനശക്തി പാഴാവുകയല്ല. പുതിയ കാര്യങ്ങളും പഴയവയും സമന്വയിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. ഉന്നമനേച്ഛയോടെ കർമ്മരംഗത്ത് മുഴുകാൻ കഴിയും. കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ചതയം: നേട്ടങ്ങൾക്കാവും മുൻഗണന. സമൂഹത്തിൽ സ്വാധീനമുയരും. കക്ഷിരാഷ്ട്രീയത്തിൽ പ്രബലരാവും. ധനാഗമ മാർഗങ്ങൾ തുറന്നുകിട്ടുന്നതായിരിക്കും. ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സുഖസൗകര്യങ്ങള്‍ ആനുഭവിക്കും.
പൂരുരുട്ടാതി: കഠിനാധ്വാനമില്ലാതെ തന്നെ നേട്ടങ്ങൾ കൈവരും. രോഗാവസ്ഥ മാറി പൂർവ്വോന്മേഷത്തിലാവുന്നതാണ്. മനസമാധാനം കുറയില്ല. ശ്രദ്ധയോടെ മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ ശ്രമിക്കും. കൃഷിയില്‍ നിന്നും ധനലാഭം, എല്ലാ രംഗത്തും അഭിവൃദ്ധി.
ഉത്തൃട്ടാതി: ഭക്ഷണകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അപവാദങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ദൈവീക ചിന്ത ഉടലെടുക്കും.
രേവതി: രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സഹപ്രവർത്തകരുമായി തർക്കത്തിലേർപ്പെടാം. പുരയിടത്തിന് വേലികെട്ടുക, വളമിടുക തുടങ്ങിയ ചിലവുകൾ വരാം. അഭിമുഖങ്ങളില്‍ വിജയം, യാത്രകൾ നേട്ടം ആകും, ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |