SignIn
Kerala Kaumudi Online
Saturday, 22 August 2026 8.44 PM IST

നാളെ ഈ നാളുകാർക്ക് ശുഭകരമായ ദിനം,​ തൊഴിൽ രംഗത്തും ബിസിനസ് രംഗത്തും നേട്ടം

business-

റാംസാഗർ തമ്പുരാൻ,​ ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ മെയിൽ:

samkhiyarathnam@gmail.com. 2026 ആഗസ്റ്റ് 23 ചിങ്ങം 7 ഞായറാഴ്ച. ദേശീയ ബഹിരാകാശ ദിനം


( 28 നാഴിക 33 വിനാഴിക വരെ മൂലം നക്ഷത്രം ശേഷം പൂരാടം ) [ ഏകാദശി തിഥി 54 നാഴിക 59 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )

അശ്വതി: ധന ലാഭമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവൃത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും, ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍.

ഭരണി: ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് സമയം അനുകൂലമാണ്, ബിസിനസിൽ ലാഭം ഉണ്ടാകും, വിദ്യാഗുണം, താത്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥരുടെ സഹായം ആവശ്യമായി വരും.

കാര്‍ത്തിക: മനസ്സാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക,
അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും. അയല്‍ക്കാരുടെയും ശത്രുക്കളുടെയും ശല്യം വർദ്ധിക്കും.

രോഹിണി: ശാരീരിക ദുരിതമുണ്ടാകാതിരിക്കാനും ഹൃദയ രോഗമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം, ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

മകയിരം: കുടുംബ സദസുകളില്‍ അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങളുടെ മേല്‍ കരുതല്‍ വേണം. സ്ത്രീകള്‍ കാരണം ചിലര്‍ക്ക് പ്രയാസങ്ങള്‍വന്നേക്കാം, ധനനഷ്ടം വരാം.

തിരുവാതിര: ലക്ഷ്യബോധത്തോടും ഏകാഗ്രതയോടു കൂടിയും പ്രവര്‍ത്തിച്ച് വിജയം വരിക്കണം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം. വസ്തു ക്രയ വിക്രയ സാദ്ധ്യത, ദാമ്പത്യം സുഖപ്രദം.

പുണര്‍തം: ഔദ്യോഗിക രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദി ലാഭം. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും.

പൂയം: അസാദ്ധ്യമെന്നു കരുതി മറ്റുള്ളവര്‍ കളയുന്ന പ്രവൃത്തി വിജയത്തിലെത്തിക്കും,
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിവാഹ പ്രായമായവര്‍ക്ക് വിവാഹം നടക്കാന്‍ സാദ്ധ്യതയുണ്ട്, കുടുംബ സുഖം ലഭിക്കും,

ആയില്യം: പൊതുരംഗത്തു പ്രശസ്തി, ഈശ്വര പ്രീതി നോക്കി മാത്രം ചടങ്ങുകളിൽ പങ്കെടുക്കുക,
കര്‍മ്മരംഗം ഉഷാറാകും, ബന്ധുബലം വര്‍ദ്ധിക്കും, ധന നേട്ടം.

മകം: സത് കര്‍മ്മങ്ങള്‍, തീര്‍ത്ഥയാത്രകൾ,​ സത്സംഗം എന്നിവയില്‍ പങ്കെടുക്കും. ആത്മവിശ്വാസം ഉണ്ടാകും. സമചിത്തതയോടെ പ്രവര്‍ത്തിക്കും. വ്യവഹാരവിജയം, ദേവാലയ ദര്‍ശന യോഗം.

പൂരം: മകളുടെ മംഗല്യ സിദ്ധിയ്ക്ക് വേണ്ടി പുണ്യകര്‍മ്മങ്ങള്‍ നടത്തും. മറ്റുള്ളവരുടെ ആദരവ് നേടും, അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കും, വിവാദങ്ങളില്‍ വിജയിക്കും, വിദ്യാവിജയം.

ഉത്രം: ഇഷ്ടജന സംഗമം, രോഗശമനം, പ്രവൃത്തി മേഖലയില്‍ ഉണ്ടായിരുന്ന പ്രതിസന്ധികള്‍ മാറും. അകന്നു നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് നല്ലസമയം. മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.

അത്തം: ജീവിത പങ്കാളിയുടെ ആരോഗ്യനില പ്രത്യേകം ശ്രദ്ധിക്കണം. പണ സംബന്ധമായി പ്രശ്നങ്ങൾ പൊലീസ് നടപടികള്‍, ശത്രുക്കള്‍ വര്‍ദ്ധിക്കും, ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏല്പിക്കരുത്.

ചിത്തിര: കുടുംബ സ്വത്തില്‍ തര്‍ക്കം വരും. അവ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. ജാമ്യം നില്‍ക്കരുത്, വാഹനം ഉപയോഗിക്കുന്നവര്‍ അവ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം.

ചോതി: സ്ത്രീജനങ്ങള്‍ക്ക് അപഖ്യാതി കേള്‍ക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. സുഖക്കുറവ്, സന്താനങ്ങള്‍ക്ക് രോഗാവസ്ഥ വഷളാകാതെ നോക്കണം.

വിശാഖം: വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം, ചെയ്തുപോയ കുറ്റങ്ങളില്‍ പശ്ചാത്തപിക്കേണ്ടതായി വരും. ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, സ്ത്രീകള്‍ വഴി അസ്വസ്ഥത.

അനിഴം: അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്, കുടുംബ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണം. നിര്‍ണായക സമയങ്ങളില്‍ ആത്മ നിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ.

കേട്ട: അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്. ധനം കടം കൊടുക്കരുത്. ശാരീരിക പീഡയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യ പരമായി കരുതല്‍ വേണം.

മൂലം: പൂര്‍വീക സ്വത്ത് ലഭിക്കാനുള്ള വഴി തെളിയും. അപകടങ്ങളില്‍ നിന്നും രക്ഷപ്പെടും. പൊതുവേദിയിൽ മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും.

പൂരാടം: ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം. കഠിനമായ അദ്ധ്വാനം കൊണ്ട് ചുമതലകള്‍ നിര്‍വഹിക്കും.

ഉത്രാടം: ജീവിത പങ്കാളിയിൽ നിന്ന് ഇഷ്ട വാര്‍ത്താ ശ്രവണം, പ്രണയ ബന്ധത്തില്‍ നേട്ടം. സന്താനങ്ങളില്‍ നിന്നും മന:സന്തോഷം. യാത്രയിൽ ഗുണങ്ങൾ ലഭിക്കും, ബിസിനസ്സില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

തിരുവോണം: രാജ ബഹുമാനം, പുരസ്‌കാര ലബ്ധി, കായിക മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാകും. നേതൃസ്ഥാനം അലങ്കരിക്കാൻ യോഗം, ഉന്നതരില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരണം. കുടുംബ സുഖം.

അവിട്ടം: തൊഴില്‍ ലഭിക്കും, വാഹനം, ഗൃഹം എന്നിവ വാങ്ങാന്‍ സാദ്ധ്യത, കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സ്വയം തൊഴില്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.

ചതയം: കുടുംബ ജീവിതം കൂടുതല്‍ ആനന്ദപ്രദമാകും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സുഖ സൗകര്യങ്ങള്‍ അനുഭവിക്കും.

പൂരുരുട്ടാതി: ഇഷ്ടപ്പെട്ട സ്ത്രീ ജനങ്ങളില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും. ഭാഗ്യാനുഭവങ്ങള്‍,​ ധന ലാഭം,​ വസ്ത്ര ലാഭം പുരസ്കാരങ്ങള്‍ എന്നിവ ലഭിക്കും, ജലയാത്ര നടത്താന്‍ യോഗം, കൃഷിയില്‍ നിന്നും ധനലാഭം, എല്ലാ രംഗത്തും അഭിവൃദ്ധി.

ഉത്തൃട്ടാതി: യുവജനങ്ങൾക്ക് ചിരകാലമായി ഉണ്ടായിരുന്ന അഭിലാഷങ്ങള്‍ പൂവണിയും. സാമ്പത്തിക വിഷമങ്ങള്‍ക്ക് ശമനമുണ്ടാകും, ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.

രേവതി: ശാന്തിയും സമാധാനവും, വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴില്‍ പരിശീലിക്കും, രോഗങ്ങളില്‍ നിന്നും മുക്തി നേടും. ഇന്റര്‍വ്യുകളില്‍ വിജയം, ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY