SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.57 PM IST

പതിനൊന്നുകാരി പ്രസവിച്ച സംഭവത്തിൽ പിതാവിന് 42 വർഷം കഠിനതടവ്,​ പെൺകുട്ടിയുടെ അമ്മയും കുറ്റക്കാരി​

abuse-case
പ്രതീകാത്മക ചിത്രം

ന്യൂയോർക്ക്: പതിനൊന്നുകാരിയെ ഭർത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നത് തടയാതിരുന്നതിനും, കുട്ടി വീട്ടിൽ പ്രസവിക്കാൻ ഇടയാക്കുകയും ചെയ്ത സംഭവത്തിൽ അമ്മ കുറ്റക്കാരിയെന്ന് വിധിച്ച് കോടതി. യുഎസിലെ ഒക്‌ലഹാമ സ്വദേശി ഷെറി ഡോൺ വാക്കർ (34) എന്ന യുവതിയെയാണ് മുസ്‌കോഗി കൗണ്ടി കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കേസിലെ മുഖ്യ പ്രതിയായ യുവതിയുടെ ഭർത്താവ് ഡസ്റ്റിൻ ജോയൽ വാക്കർ (35) കുറ്റം സമ്മതിച്ചിരുന്നു. ഇയാൾക്ക് 42 വർഷത്തെ തടവും ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ പേര് ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു. 2025ലാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. യാതൊരുവിധ മുൻകരുതലുകളോ വൈദ്യസഹായമോ ഇല്ലാതെയാണ് പെൺകുട്ടി വീട്ടിൽ പ്രസവിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി പെൺകുട്ടി ഒരു ഡോക്ടറെ പോലും കണ്ടിരുന്നില്ല. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഡസ്റ്റിൻ തന്നെയാണെന്ന് ഉറപ്പിച്ചു.

പെൺകുട്ടി നേരിട്ട ദ്രോഹങ്ങൾ പുറത്തറിയാതിരിക്കാൻ ഇവർ കുട്ടിയെ സ്‌കൂളിൽ വിടുന്നത് നിർത്തിവച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആറു കുട്ടികൾ കഴിഞ്ഞിരുന്ന വീട് വൃത്തിഹീനമായ അവസ്ഥയിലായിരുന്നുവെന്നും മൂന്നു വർഷമായി അവിടെ കുടിവെള്ളം പോലും ഉണ്ടായിരുന്നില്ലെന്നും അയൽക്കാർ വെളിപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശി മിഷേൽ ജസ്റ്റസിനെതിരെയും കുട്ടികളെ നോക്കാതിരുന്നതിന് കേസ് എടുത്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടികളെ അധികൃതർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

English Summary

In Oklahoma, Sherrie Dawn Walker, 34, was convicted for her failure to prevent her 11-year-old daughter's sexual abuse by her husband and allowing the child to give birth at home. She faces a possible life sentence. Her husband, Dustin Joel Walker, 35, already received a 42-year and life sentence after admitting guilt. The unsanitary conditions of their home were also noted.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMENEWS, CASEDAIRY, LATESTNEWS, SEXUAL ABUSE CASE, USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY