SignIn
Kerala Kaumudi Online
Friday, 11 September 2026 2.27 AM IST

ദിലീപേട്ടനാണെന്ന് നിങ്ങൾ കണ്ടോ? ഞാനും കണ്ടിട്ടില്ല; ഒരുപാട് സ്‌നേഹത്തോടെ അദ്ദേഹം ആഹാരമൊക്കെ വാങ്ങിത്തന്നിട്ടുണ്ടെന്ന് കൂട്ടിക്കൽ ജയചന്ദ്രൻ 

അവതാരകനായും നടനായുമൊക്കെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് കൂട്ടിക്കൽ ജയചന്ദ്രൻ. നല്ലൊരു മിമിക്രി കലാകാരൻ കൂടിയാണ് അദ്ദേഹം. കൗമുദി മൂവിസിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ നടൻ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

dileep

പരിപാടിയ്‌ക്കിടെ തന്റെ കുടുംബാംഗങ്ങളെയൊക്കെ താരം പരിചയപ്പെടുത്തുന്നുണ്ട്. ഒപ്പം തന്റെ വിവാഹത്തെക്കുറിച്ചുമൊക്കെ നടൻ മനസുതുറക്കുന്നുണ്ട്. ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

'യാദൃശ്ചികമായിട്ടാണ് ദിലീപുമായുള്ള സൗഹൃദം തുടങ്ങിയത്. ചാന്ത്‌പൊട്ടിൽ അഭിനയിക്കുമ്പോഴാണ് ആദ്യം ഞങ്ങൾ കണ്ടുമുട്ടുന്നത്. ദിലീപിന്റെ ജീവിതത്തിലെ ബംപർ ഹിറ്റാണ്. അതിനുമേലൊരു പടം അങ്ങേര് ചെയ്തിട്ടുമില്ല. ഇനി വരാനുമില്ല. ആ ചിത്രത്തിലൊരു റോൾ കിട്ടിയതിൽ വലിയ സന്തോഷം. പിന്നീട് ദിലീപേട്ടന്റെ പല പടങ്ങളിലും റോൾ കിട്ടിയിട്ടുണ്ട്.

എന്റെയൊരു ഫ്രണ്ടിന് ഒരു പ്രശ്നമുണ്ടായാൽ എനിക്ക് ഏറ്റവും വലുത് ആ പ്രശ്നമല്ല, ഫ്രണ്ടാണ്. അങ്ങനെയാണ് ദിലീപേട്ടനെക്കുറിച്ച് വീഡിയോ ഇട്ടത്. എന്നെ സംബന്ധിച്ച് ദിലീപേട്ടൻ ഒരുപാട് സ്‌നേഹത്തോടെ ആഹാരമൊക്കെ വാങ്ങിത്തന്നിട്ടുണ്ട്.

ഇന്നത്തെ കാലത്ത് ആരുടെ പേരിലും എന്തും പറഞ്ഞൂടെ. ദിലീപേട്ടനാണ് അത് ചെയ്തതെന്ന് നിങ്ങൾ കണ്ടോ? ഞാനും കണ്ടില്ല. ഇനി ആണെങ്കിൽ അത് തെളിയട്ടെ, അപ്പോൾ അതിന്റെ ബാക്കി ചോദിക്കാം. എന്റെ വീട്ടിൽപ്പോലും ഞാൻ ഏറ്റവും കൂടുതൽ ഒടക്കിയിട്ടുള്ളത് കൂട്ടുകാർക്ക് വേണ്ടിയാണ്.'- നടൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DILEEP, KOOTTICKAL JAYACHANDRAN, DAY WITH A STAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA