SignIn
Kerala Kaumudi Online
Thursday, 10 September 2026 7.06 AM IST

ജിത്തു മാധവൻ ചിത്രം ടൈറ്റിൽ ടീസർ , ദീപാവലി കത്തിക്കാൻ സൂര്യയുടെ സീൻ

sss

നസ്ലിന്റെയും സുഷിൻ ശ്യാമിന്റെയും സീൻ മാറുന്നു

സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​ജി​ത്തു​ ​മാ​ധ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​സീ​ൻ​ ​എ​ന്നു​ ​പേ​രി​ട്ടു​ .​ ​സൂ​ര്യ​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​ദീ​പാ​വ​ലി​ ​റി​ലീ​സായി നവംബർ 6ന് ആ​വേ​ശം​ ​പ​ക​രാ​ൻ​ ​എ​ത്തും.​ ​ക​റു​പ്പ്,​ ​വി​ശ്വ​നാ​ഥ് ​ആ​ന്റ് ​സ​ൺ​സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ബ്ലോ​ക് ​ബ​സ്റ്റ​ർ​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​എ​ത്തു​ന്ന​ ​സൂ​ര്യ​ ​ചി​ത്രം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​സീ​ൻ​ ​ബോ​ക് ​സ് ​ഒാ​ഫീ​സ് ​ഭ​രി​ക്കും​ ​എ​ന്ന് ​ഉ​റ​പ്പാ​ണ്.​ 1​ ​മി​നി​റ്റ് 22​ ​സെ​ക്ക​ന്റ് ​ദൈ​ർ​ഘ്യം​ ​വ​രു​ന്ന​ ​ടീ​സ​റി​ൽ​ ​സൂ​ര്യ​ ​വി​ള​യാ​ട്ടം​ ​ആ​ണ്.​ ​വേറിട്ട ലുക്കിൽ ആണ് ടീസറിന്റെ തുടക്കത്തിൽ സൂര്യ എത്തുന്നത്. മ​ല​യാ​ള​ത്തി​ന്റെ​ ​സു​ഷി​ൻ​ ​ശ്യാം​ ​ഒ​രു​ക്കി​യ​ ​ബി​ജി​എം​ ​തീ​ ​കോ​രി​യി​ടു​ന്നു.​സു​ഷി​ന്റെ​ ​ത​മി​ഴ് ​അ​ര​ങ്ങേ​റ്രം​ ​ആ​ണ് ​സീ​ൻ​ .​ ​
രോ​മാ​ഞ്ചം,​ ​ആ​വേ​ശം​ ​എ​ന്നീ​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​യ​ ​ജി​ത്തു​ ​മാ​ധ​വ​ൻ​ ​ത​മി​ഴി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​സ്റി​യ​ ​ന​സിം​ ​ആ​ണ് ​നാ​യി​ക.​ ​ന​സ്ലി​ൻ​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ ​ന​സ്ലി​ന്റെ​യും​ ​ത​മി​ഴ് ​അ​ര​ങ്ങേ​റ്രം​ ​ആ​ണ്.​ ഇരുവരും ടീസറിൽ പ്രത്യക്ഷപ്പെടുന്നില്ല. ഴ​ഗ​രം​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജ്യോ​തി​ക​ ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ചെ​ന്നൈ​യി​ലും​ ​കേ​ര​ള​ത്തി​ലു​മാ​യി​ ​ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ​വ​ൻ​ ​കാ​ൻ​വാ​സി​ൽ​ ​മാ​സ് ​എ​ന്റ​ർ​ടെ​യ്ന​ർ​ ​ആ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​വി​നീ​ത് ​ഉ​ണ്ണി​ ​പാ​ലോ​ട്,​ ​ പി.​ആ​ർ.ഒ ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY