
സജിൻ ഗോപു - നിഖില വിമൽ ചിത്രം ധൂമകേതു 25ന്
സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷത്തിൽ എത്തുന്ന ധൂമകേതു സെപ്തംബർ 25ന് റിലീസ് ചെയ്യും. വിചിത്രമായ ഒരു കല്യാണവും തുടർ സംഭവവികാസങ്ങളും പ്രമേയമാകുന്ന ധൂമകേതു സുധി മാഡിസൺ സംവിധാനം ചെയ്യുന്നു.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ചിരഞ്ജീവി' ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. സജിൻ ഗോപുവിന്റെയും നിഖില വിമലിന്റെയും വിചിത്രമായ കല്യാണ ദൃശ്യങ്ങളാണ് ' ഗാനത്തിൽ. വിനായക് ശശികുമാറിന്റെ വരികൾക്ക്് അങ്കിത് മേനോനാണ് ഈണം . മലയാളി മങ്കീസ് ആണ് പാട്ടുകാർ. 'മന്തി പോലും ഉപ്പുമാവിൻ ടേസ്റ്റിൽ ഒതുങ്ങി..." തുടങ്ങിയ രസമുള്ള വരികളും വേറിട്ട ഈണവുമായാണ് ഗാനം. ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റെയും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസിന്റെയും ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മാണം.രചന സോണി, മനു.ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വിതരണം ഭാവന റിലീസ്.
പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |