SignIn
Kerala Kaumudi Online
Saturday, 17 October 2026 1.20 PM IST

എങ്ങനെയാണ് ജീവൻ ഉണ്ടാകുന്നത്, മെഷീൻ വർക്ക് ചെയ്തിട്ടാണോ, മോട്ടോറിന്റെ സ്വിച്ച് ഇട്ടിട്ടാണോ? ഷൈൻ ടോമിന്റെ ചോദ്യം

READ ENGLISH VERSION

ഷൈൻ ടോം ചാക്കോ, മഹിമ നമ്പ്യാർ. ഷെയ്ൻ നിഗം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്. ജൂൺ ഏഴിനാണ് സിനിമ റിലീസാകുന്നത്. ഓണം റിലീസായെത്തി സൂപ്പർഹിറ്റായ ആർ ഡി എക്‌സിനു ശേഷം ജനപ്രിയ ജോഡികളായ മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്നെന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. ആർ ഡി എക്‌സിലെ ഷെയ്‌നിന്റെയും മഹിമയുടെയും ഗാനരംഗം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഹിറ്റായിരുന്നു.

ബാബുരാജ്, രഞ്ജി പണിക്കർ , ജാഫർ ഇടുക്കി, ഐമ സെബാസ്റ്റ്യൻ, രമ്യ സുവി, മാലപാർവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ലൂക്ക് ജോസ് ആണ് ഛായാഗ്രഹണം. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ഇവർ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലിറ്റിൽ ഹാർട്സ് ഒരു ഫൺ, ഫാമിലി എന്റർടെയിനറാണെന്ന് ഷെയ്ൻ നിഗം പറയുന്നു.

shane

' എങ്ങനെയാണ് ജീവൻ ഉണ്ടാകുന്നത്. ഹൗ ?​ മെഷീൻ വർക്ക് ചെയ്തിട്ടാണോ?​ മോട്ടോറിന്റെ സ്വിച്ച് ഇട്ടിട്ടാണോ? ഹാർട്ട് ഉണ്ടെങ്കിലേ ഇതൊക്കെ നടക്കുകയുള്ളൂ. ഹാർട്ട് ഉണ്ടാകണമെങ്കിൽ ഒരു കുട്ടി ജനിക്കണമല്ലോ. അതിനുമുമ്പ് എന്ത് നടക്കണം. ഒരു കൊച്ച് ജനിക്കുന്നതിന് മുമ്പ് പ്രധാനമായും എന്ത് നടക്കണം?''-ഷൈൻ ടോം ചാക്കോ ചോദിച്ചു.

സോഷ്യൽ മീഡിയയിൽ മുഴുവൻ ഇപ്പോൾ ബെസ്റ്റീസിനെക്കുറിച്ചുള്ള ചർച്ചകളാണ്. സുഹൃത്തിന് മുകളിലും കാമുകന് താഴെയും, അതാണ് ബെസ്റ്റീസ്. ഇതിനെപ്പറ്റിയും ഷൈൻ ടോം പറയുന്നുണ്ട്. 'ബെസ്റ്റീസിന്റെ കാലമല്ലേ ഇപ്പോൾ. എനിക്ക് ബെസ്റ്റി ഇല്ല. എന്റെ കാലം കടന്നുപോയി. മുന്നേ ബെസ്റ്റി ഉണ്ടായിരുന്നോ. അപ്പോൾ എന്താ വിളിച്ചിരുന്നത്.'- ഷൈൻ ടോം ചാക്കോ പറഞ്ഞു. ഇതൊക്കെ പറയുന്നതുകൊണ്ട് താൻ ആഭാസനാകുന്നുണ്ടോയെന്നും അഭിമുഖത്തിനിടെ നടൻ ചോദിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHANENIGAM, SHINETOMCHACKO, LITTLEHEARTS, MAHIMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY