SignIn
Kerala Kaumudi Online
Saturday, 17 October 2026 3.47 AM IST

അനിരുദ്ധ് - കാവ്യ വിവാഹം നവംബർ 11ന് ഗ്രീസിൽ,​ സ്വീകരണം ചെന്നൈയിൽ

anirudh-
കാവ്യ മാരൻ,​ അനിരുദ്ധ്

തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ റൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒയുമായ കാവ്യ മാരനും നവംബർ 11ന് ഗ്രീസിൽ വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. നവംബർ 21ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെ‌‌‌‌‌ഡ്ഡിംഗ് റിസപ്ഷൻ നടക്കുമെന്നാണ് തെലുങ്ക്,​ തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിവാഹ തീയതിയും ചടങ്ങുകളും ഇരുവരുടെയും കുടുംബാംഗങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം വെള്ളിയാഴ്ച കാവ്യയുടെ പിതാവും സൺഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരനും ഭാര്യ കാവേരി മാരനും ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിൽ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ സന്ദർശിച്ച ചിത്രങ്ങൾ പുറത്തുവന്നു. മകളുടെ വിവാഹത്തിന് മുഖ്യമന്ത്രിയെയും ഭാര്യയെയും ക്ഷണിച്ചതായാണ് വിവരം. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്,​ മുൻമുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ എന്നിവരെയും ക്ഷണിച്ചതായാണ് റിപ്പോർട്ട്.

ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. 2026 ജൂണിൽ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്ര ഇരുവരും വിവാഹിതരാകുമെന്നാണ് താൻ കേട്ടതെന്ന് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

'ജവാൻ', 'ജയിലർ', 'ജയിലർ 2' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനിരുദ്ധ് ഇന്ത്യൻ സിനിമയിലെ മുൻനിര സംഗീത സംവിധായകരിലൊരാളാണ്. 35കാരനായ അനിരുദ്ധ് കരിയറിൽ ഉയരങ്ങൾ കീഴടക്കുന്ന സമയത്താണ് വിവാഹം. ഒടുവിൽ റിലീസായ ജയിലർ 2വിൽ അനിരുദ്ധ് ഒരുക്കിയ സംഗീതത്തിനും ബി.ജി.എമ്മിനും തിയേറ്ററിൽ നിറഞ്ഞ കൈയടികളാണ് ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIRUDH KAVYA WEDDING, ANIRUDH, ANIRUDH WEDDING, KAVYA MARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY