SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.38 PM IST

'19 വർഷത്തെ കടുത്ത ഈഗോ'; ഐശ്വര്യ റായിയുമൊത്തുള്ള ജീവിതത്തിൽ സംഭവിക്കുന്നതിനെക്കുറിച്ച് അഭിഷേക് ബച്ചൻ

READ ENGLISH VERSION
abhishek-bachchan

ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. ഇരുവരും അകൽച്ചയിലാണെന്നും വേർപിരിയാനൊരുങ്ങുകയാണെന്നുമുള്ള വാർത്തകളും ഏറെ നാളായി പ്രചരിക്കുകയാണ്. ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തെക്കുറിച്ചും മകളെ വളർത്തുന്നതിനെക്കുറിച്ചു ഒരഭിമുഖത്തിൽ മനസ് തുറന്നിരിക്കുയാണ് അഭിഷേക് ബച്ചൻ.

എന്റെ മാതാപിതാക്കൾ വിവാഹിതരായ സമയത്ത് അമ്മയായിരുന്നു അച്ഛനേക്കാൾ വലിയ താരം. അതിനാൽതന്നെ ആരാണ് കൂടുതൽ സക്സസ്‌ഫുൾ എന്നത് കാര്യമാക്കേണ്ടതില്ല. പങ്കാളിത്തമാണ് എല്ലാം. കരിയറിന്റെ തുടക്കകാലം മുതൽ ഐശ്വര്യയെ അറിയാം. എന്റെ രണ്ടാമത്തെ സിനിമ അവരോടൊപ്പമായിരുന്നു. ഏറ്റവും കൂടുതൽ ഒപ്പമഭിനയിച്ച നടിയും ഐശ്വര്യയാണ്. അന്ന് നമ്മൾ പ്രണയത്തിലായിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു. നമ്മളെപ്പോഴും നല്ല സുഹൃത്തുക്കളായിരുന്നു.

വിവാഹനിശ്ചയം, വിവാഹം എല്ലാം പങ്കാളിത്തത്തെ മുൻനിർത്തിയുള്ളതായിരുന്നു. ഞാൻ ആഹാരം കൊണ്ടുവരാം, നീ വീടുനോക്ക് തുടങ്ങിയ തരത്തിലെ സംസാരം ഒരിക്കലുമുണ്ടായിരുന്നില്ല. കടുത്ത ഈഗോയിൽ നിന്നാണ് എനിക്കത്തരം നിലപാടുണ്ടായത്. ഈഗോ എന്ന് ഞാൻ പറയാൻ കാരണം, എനിക്ക് വേണ്ടി മറ്റാരെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറുകയോ മത്സരം ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് വിശ്വസിക്കുന്ന തരത്തിലുള്ള ആളല്ല ഞാൻ. എന്റെ മാനസിക ഘടനയും അങ്ങനെയാണ്. എനിക്ക് എന്നെക്കുറിച്ച് പുരുഷത്വം തോന്നേണ്ടതിനാൽ എന്റെ ഭാര്യ എന്തെങ്കിലും ചെയ്യുന്നത് നിർത്തേണ്ടിവരുന്ന ഒരു പങ്കാളിത്തത്തിലോ വിവാഹത്തിലോ ഞാൻ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. ഭാഗ്യവശാൽ, എന്റെ ഭാര്യയും അങ്ങനെ ചിന്തിക്കുന്ന ആളല്ല."- അഭിഷേക് ബച്ചൻ വ്യക്തമാക്കി. 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 19 വർഷമായി മാതൃകാദമ്പതികളെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരജോഡിയാണ് ഇവരുടേത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHISHEK BACHCHAN, AISHWARYA RAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY