
സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ചാരു വാക്കൻ രചനയും സംവിധാനവും നിർവഹിക്കുന്ന മഹാരാജ ഹോസ്റ്റൽ പ്രദർശനത്തിന് എത്തി. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് ആന്റ് മൺസൂൺ ടെയിൽസ് എന്നീ ബാനറിൽ ആണ് നിർമ്മാണം.
ലർക്ക്
സൈജു കുറുപ്പ്,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് തിയേറ്രറിൽ. ടി.ജി.രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ.നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എലൈറ്റ് ഗ്രൂപ്പ് ഒഫ് കമ്പനീസ്, ബ്രിക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി.വി, മനോജ് രത്നാകരൻ എന്നിവർ ചേർന്ന് കേരള ടാക്കീസിന്റെ ബാനറിൽ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |