SignIn
Kerala Kaumudi Online
Monday, 27 July 2026 3.29 AM IST

'മമ്മൂക്ക ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ?'; രൂക്ഷവിമർശനവുമായി ഹരീഷ് പേരടി

READ ENGLISH VERSION
hareesh-peradi

നടൻ മമ്മൂട്ടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഖാലിദ് റഹ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടന്റെ വിമർശനം. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുന്നത് ശരിയാണോ എന്ന് ഹരീഷ് പേരടി ചോദിച്ചു. മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഹരീഷിന്റെ പ്രതികരണം.

'ഒരു പൊതു പ്രവർത്തകൻ കുറച്ചുനേരം കൂടെ നിന്നപ്പോൾ 'ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലെ'എന്ന് തോന്നിയ മമ്മൂക്കയ്ക്ക്, ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയ്യാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്? എനിക്കറിയില്ല. ഏതാണ് ശരി എന്നും എനിക്കറിയില്ല'-ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായി എത്തുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമാസിന്റെയും ബാനറിൽ ഖാലിദ് റഹ്മാനും ബി. രകേഷും ചേർന്നാണ് നിർമ്മാണം. ഉണ്ട എന്ന ഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ്. ആസിഫ് അലി, നസ്ലിൻ എന്നിവരാണ് മറ്റ് താരങ്ങൾ. നിയോഗ് കൃഷ്ണ, സുഹാസ്, ഷറഫ് , തസ്രീഖ് അബ്ദുൾ സലാം എന്നിവർ ചേർന്നാണ് തിരക്കഥ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, MAMMOOTY, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY