SignIn
Kerala Kaumudi Online
Saturday, 16 May 2026 3.49 AM IST

അന്ന് ആ ഫോണ്‍ എടുത്തത് ഉമ്മയായിരുന്നു; അനുഭവം വെളിപ്പെടുത്തി അനാര്‍ക്കലി മരയ്ക്കാര്‍

cinema

മലയാളികള്‍ക്ക് സുപരിചിതയാണ് നടി അനാര്‍ക്കലി മരയ്ക്കാര്‍. ഇപ്പോഴിതാ കുട്ടിക്കാലത്ത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് നടി. ആ സംഭവം തന്റെ മാതാവ് കൈകാര്യം ചെയ്ത രീതിയെ കുറിച്ചും അനാര്‍ക്കലി മനസ്സ് തുറന്നു. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അനാര്‍ക്കലി തന്റെ അനുഭവം തുറന്ന് പറഞ്ഞത്. താന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്നും നടി പറയുന്നുണ്ട്.


ഓരോ കാര്യങ്ങള്‍ സംഭവിക്കുമ്പോഴും അതിനോട് നമ്മള്‍ പ്രതികരിക്കുമ്പോഴാണ് ആ ഭാരം ഒഴിഞ്ഞ് പോകുക എന്നാണ് നടി പറയുന്നത്. പ്രതികരിക്കാതിരുന്നാല്‍ പിന്നീട് അതേക്കുറിച്ച് ആലോചിക്കുമെന്നും എന്തുകൊണ്ടാണ് താന്‍ അന്ന് പ്രതികരിക്കാത്തത് എന്നത് തന്നെ അലട്ടുമെന്നും അനാര്‍ക്കലി പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രണയമൊക്കെ ഉമ്മ അറിയുമായിരുന്നു. ഒരിക്കല്‍ പരീക്ഷാ സമയത്ത് പ്രേമിക്കുന്ന പയ്യന്‍ ഫോണില്‍ വിളിച്ചതിനെ കുറിച്ചാണ് അനാര്‍ക്കലി മനസ്സ് തുറന്നത്.


പ്രണയിച്ചിരുന്ന പയ്യന്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തത് ഉമ്മയായിരുന്നു. മോനെ അവള്‍ക്ക് പരീക്ഷയാണ്, അതുകഴിഞ്ഞ് എത്ര നേരം വേണമെങ്കിലും സംസാരിച്ചോളൂ എന്ന് പറയുകയായിരുന്നുവെന്നും അനാര്‍ക്കലി വെളിപ്പെടുത്തി. ഉമ്മയുടെ വാക്കുകള്‍ കേട്ട പയ്യന്‍ ശരി എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയാണ് ചെയ്തതെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. കുട്ടിയായിരിക്കുമ്പോള്‍ പോലും ഒന്നും ഭയക്കാതെ സംസാരിക്കാനുള്ള സാഹചര്യമായിരുന്നു ഉമ്മയോടുള്ളത്.- നടി പറഞ്ഞു.


വീട്ടില്‍ ഉമ്മ സൃഷ്ടിച്ചെടുത്ത സാഹചര്യം വളരെ പോസിറ്റീവ് അന്തരീക്ഷമായിരുന്നു. അത് എന്റെ മാനസികഅവസ്ഥയെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. അതിനുള്ള കാരണം ഉമ്മയാണെന്നും അതില്‍ സന്തോഷമാണെന്നും നടി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY