SignIn
Kerala Kaumudi Online
Saturday, 06 June 2026 8.47 PM IST

'ഇപ്പോൾ ഡേറ്റിംഗിലാണ്, രഹസ്യമാക്കി വയ്ക്കാനാണ് ആഗ്രഹിക്കുന്നത്: ആദ്യത്തേത് വിവാഹമെന്ന് പറയാനാവില്ല'

READ ENGLISH VERSION
divya-pillai-

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ദിവ്യ പിള്ള. ' അയാൾ ഞാനല്ല ' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടേറെ വേഷങ്ങൾ ചെയ്ത ദിവ്യയ്ക്ക് ടൊവിനോയൊടൊപ്പം 'കള'യിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'തണ്ടേൽ' ന്റെ പ്രമോഷൻ തിരക്കിലാണ് താരം ഇപ്പോൾ. ചിത്രത്തിന്റ പ്രമോഷന്റെ ഭാഗമായി നിരവധി മാദ്ധ്യമങ്ങൾക്കാണ് ദിവ്യ അഭിമുഖം നൽകുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് താരം തുറന്നുപറയുകയാണ്.

വിവാഹ ജീവിതത്തിൽ സംഭവിച്ചതും ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമാണ് താരം തുറന്നുപറയുന്നത്. ഇറാഖി പൗരനായ ബ്രിട്ടീഷ് വംശജനുമായി 12 വർഷത്തോളം റിലേഷൻഷിപ്പിലായിരുന്നെന്നും മുകാംബികയിൽ വച്ച് ഞങ്ങൾ വിവാഹിതരായെന്നും ദിവ്യ പറഞ്ഞു. എന്നാൽ ഇപ്പോൾ ഒരുമിച്ചല്ലെന്നും വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

ദിവ്യ പിള്ളയുടെ വാക്കുകളിലേക്ക്...
'12 വർഷമായി ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനുമായി റിലേഷൻഷിപ്പിലായിരുന്നു. മൂകാംബികയിൽ വച്ചാണ് വിവാഹം ചെയ്തത്. എന്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ഞങ്ങൾക്ക് പിരിയേണ്ടി വന്നു. ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹം ഞങ്ങൾ രജിസ്റ്റർ ചെയ്തിരുന്നില്ല. അദ്ദേഹം മറ്റൊരു രാജ്യത്തെ പൗരനായതിനാൽ ചില നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നു. അത് ശരിയാക്കിയെടുക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ പിരിഞ്ഞു.

ഞങ്ങൾ രണ്ട് പേരും ജീവിതത്തിൽ ആഗ്രഹിക്കുന്നത് വ്യത്യസ്തമായിരുന്നു. ഒത്തുപോകാൻ പറ്റില്ലെന്ന് മനസിലായപ്പോൾ ഞങ്ങൾ പിരിയുകയായിരുന്നു. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് തന്നെ നിയമത്തിന്റെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നില്ല. അതുകൊണ്ട് വിവാഹിതയാണോ എന്ന ചോദ്യത്തിന് എന്ത് ഉത്തരം നൽകണമെന്ന് അറിയില്ല. ദീർഘനാളായി ഒരു ബന്ധത്തിലായിരുന്നു. എന്നാൽ ഇപ്പോൾ അത് അവസാനിച്ചു.'

അഭിമുഖത്തിനിടെ തന്റെ പുതിയ റിലേഷൻഷിപ്പിനെക്കുറിച്ചും താരം വെളിപ്പെടുത്തി. 'താൻ ഇപ്പോൾ ഡേറ്റിംഗ് ചെയ്യുന്നുണ്ട്. അക്കാര്യം ലോകത്തോട് പങ്കുവയ്ക്കാൻ ഞാൻ മാനസികമായി ഒരുങ്ങുന്നത് വരെ രഹസ്യമാക്കി വയ്ക്കാനാണ് ആഗ്രഹിക്കുന്നത്. സമയം ആകുമ്പോൾ ഉറപ്പായും പറയും. ഇപ്പോൾ ഡേറ്റിംഗ് ചെയ്യുന്നില്ലെന്ന് കള്ളം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരാണ് ആ വ്യക്തിയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.'- ദിവ്യ തുറന്നുപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DIVYA PILLAI, LATEST NEWS IN MALAYALAM, CINEMA, CINEMA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY