SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.04 AM IST

'സംവിധായകൻ അത് കേൾക്കാൻ തയ്യാറായില്ല, ഞാൻ ദിവസം മുഴുവൻ പേടിച്ച് വിറച്ചു', ദുഷ്‌കരമായ അനുഭവത്തെക്കുറിച്ച് രശ്മിക

reshmika-mandhana
രശ്‌മിക മന്ദാന

രവീന്ദ്ര പുല്ലെയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ 'മൈസ'യിൽ ഏറെ വെല്ലുവിളികളും ശാരീരിക അധ്വാനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി രശ്‌മിക മന്ദാന. സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങിലാണ്, ഷൂട്ടിംഗിനിടയിൽ താൻ അനുഭവിച്ച മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമാണ് മൈസ'യിലേതെന്നും രശ്മിക വ്യക്തമാക്കി.


കേരളത്തിലെ വന പ്രദേശങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഒരു ചെറിയ പിഴവ് പോലും ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുമായിരുന്ന ഭയാനകമായ സാഹചര്യങ്ങളെക്കുറിച്ച‌ും രശ്‌മിക ഓർത്തെടുത്തു. 'സംവിധായകൻ ഞങ്ങളെ ഒരു കുന്നിൻ മുകളിലേക്ക് കൊണ്ടുപോയി പരമാവധി വേഗതയിൽ ഓടാൻ ആവശ്യപ്പെട്ടു. ഒന്ന് ചെറുതായി വഴുതിയാൽ മറ്റ് ചിത്രങ്ങളുടെ ഷെഡ്യൂളുകൾ മുഴുവൻ താളംതെറ്റുമെന്ന് പറഞ്ഞ് ഞാൻ എന്റെ ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ അദ്ദേഹം അത് കേൾക്കാൻ തയ്യാറായില്ല,' ചിരിച്ചുകൊണ്ട് രശ്മിക പറഞ്ഞു.

കൂടാതെ, 90 അടി ഉയരമുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്ന് ചാടാൻ ആവശ്യപ്പെട്ടപ്പോൾ തന്റെ ഉയരത്തോടുള്ള ഭയം പരീക്ഷിക്കപ്പെട്ടതായും താരം വ്യക്തമാക്കി. 'സംവിധായകൻ യാതൊരു വിട്ടവീഴ്ചയ്ക്കും തയ്യാറായില്ല. ഞാൻ ദിവസം മുഴുവൻ പേടിച്ച് വിറയ്ക്കുകയായിരുന്നു. എട്ട് മണിക്കൂർ വെള്ളത്തിനടിയിൽ തന്നെ ഇരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ എന്താ മീനാണോ? ചെളിയിൽ കിടന്നുള്ള ആ ഫൈറ്റ് സീൻ മറ്റൊരു അനുഭവമായിരുന്നു, അത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എങ്കിലും ഞാൻ അതൊക്കെ ചെയ്തു, രമശ്മിക പറയുന്നു.


ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും ബാക്കിയുണ്ടെന്ന് വ്യക്തമാക്കിയ താരം, ഷൂട്ടിംഗിനിടയിലേറ്റ പരിക്കിനെക്കുറിച്ചും ആരാധകരുമായി പങ്കുവച്ചു. 'ഒരു പാട്ടിന് ചുവടുവെക്കുന്നതിനിടയിൽ എന്റെ ഇടുപ്പിലെ തണ്ടർ കീറിപ്പോയി. ഫുട്‌ബോൾ കളിക്കാർക്ക് മാത്രം സംഭവിക്കുന്ന ഇത്തരമൊരു പരിക്ക് താൻ വേറെ ആർക്കും കണ്ടിട്ടില്ലെന്നാണ് ഡോക്ടർ എന്നോട് പറഞ്ഞത്. പൂർണമായി സുഖം പ്രാപിക്കാൻ ഇനിയും മൂന്ന് ആഴ്ചകൂടി വേണ്ടിവരും,' അവർ വ്യക്തമാക്കി. തുടർന്ന്, 'ഞാൻ വളരെ മൃദുല മനസിനുടമയാണ്. എന്നാൽ സംവിധായകൻ സിനിമയോട് വലിയ ആത്മാർത്ഥതയുള്ള ആളാണെങ്കിൽ, ആ ചിത്രത്തിനായി എന്ത് കഷ്ടപ്പാടും സഹിക്കാൻ തയ്യാറാണ്,' -രശ്മിക കൂട്ടിച്ചേർത്തു.

നവംബർ 27ന് തിയേറ്ററുകളിൽ എത്തുന്ന 'മൈസ'യിൽ സമുദ്രക്കനി, ഈശ്വരി റാവു, താമൃമസ പൊന്നപ്പ, ഗുരു സോമസുന്ദരം തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

English Summary

Actress Rashmika Mandanna opened up about the intense physical and mental challenges she faced while shooting for her upcoming film Mysaa, directed by Rawindra Pulle, during the film's teaser launch.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RESHMIKA, MYSAA, LATESTNEWS, CINEMANEWS, STUNT CHALLENGES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY