SignIn
Kerala Kaumudi Online
Saturday, 26 September 2026 2.07 AM IST

"ഇതിനകത്ത് നിങ്ങൾക്കറിഞ്ഞൂടാത്ത കുറേ കാര്യങ്ങളുണ്ട്, അറിഞ്ഞാൽ നിങ്ങൾ പോലും ദിലീപേട്ടനോട് മാപ്പ് പറയും"

READ ENGLISH VERSION
akhil-marar

സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് മുമ്പ് ബിഗ് ബോസ് മുൻ താരവും സംവിധായകനുമായ അഖിൽ മാരാർ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി തന്നെ വിളിച്ച് സന്തോഷം അറിയിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഖിൽ ഇപ്പോൾ.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച ഒരാൾ കൂടിയായിരുന്നു അഖിൽ മാരാർ. ദിലീപ് വിഷയത്തിൽ നിങ്ങൾക്കറിഞ്ഞുകൂടാത്ത ചിലതുണ്ടെന്നും എല്ലാം അറിഞ്ഞുകഴിഞ്ഞാൽ ദിലീപിനോട് മാപ്പ് പറയുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'സുരേഷേട്ടൻ വിളിച്ചു. സന്തോഷം അറിയിച്ചു. ആദ്യമായിട്ടാണ് വിളിക്കുന്നത്. ഏഴ് മിനിട്ട് ഞങ്ങൾ സംസാരിച്ചു. കഴിഞ്ഞ ദിവസം മെസേജ് അയച്ചു. ഇപ്പോൾ അദ്ദേഹവുമായിട്ടൊരു മാനസികബന്ധം ഉണ്ടാക്കാൻ സാധിച്ചു. മുമ്പൊന്നും അങ്ങനെയില്ലായിരുന്നു. അതുപോലെ ഞാൻ ദിലീപേട്ടന് വേണ്ടി സംസാരിച്ചതും എന്റെ ശരിയാണ്. അല്ലാതെ പുള്ളിയെ അൾക്കാർ മുഴുവൻ സപ്പോർട്ട് ചെയ്തിരിക്കുകയാണോ. ഒരുപാട് നെഗറ്റീവിൽ നിൽക്കുകയാണ് ദിലീപേട്ടൻ. അങ്ങനെ നെഗറ്റീവിൽ നിൽക്കുന്നൊരാൾക്ക് വേണ്ടി ഞാൻ എന്തിന് സംസാരിക്കണം.

സുരേഷ് ഗോപിക്കെതിരെ സോഷ്യൽ മീഡിയയിൽ 90 ശതമാനത്തോളം പേർ നെഗറ്റീവ് കമന്റുകളിടുന്നു. അവിടെ ഞാൻ പോയിട്ട് പോസിറ്റീവ് പറഞ്ഞു. ഞാൻ ഫസ്റ്റ് സംഘിയാകുന്നത് അവിടെനിന്നാണ്. പുള്ളിയെ അനുകൂലിക്കുന്നത് പുള്ളി ജയിച്ചേക്കാം, പുള്ളിയുടെ ഉള്ളിൽ ഒരു നന്മ ബോധമുണ്ടല്ലോ എന്നത് നമ്മുടെ ഉള്ളിലെ നീതി ബോധമാണ്.

ദിലീപെന്ന മനുഷ്യനെ കോടതി വെറുതെ വിട്ടിട്ട് അതുപോലെ നാളെ നിങ്ങൾ പറയും. ഇതിനകത്ത് നിങ്ങൾക്കറിഞ്ഞൂടാത്ത കുറേ കാര്യങ്ങളുണ്ട്. നാളെ കേൾക്കുമ്പോൾ നിങ്ങൾ പോലും ദിലീപേട്ടനോട് മാപ്പ് പറയും. ആയാളെ എത്രത്തോളം ആക്രമിച്ചിട്ടുണ്ടോ അതിനൊക്കെ നിങ്ങളുടെ ഉള്ളിൽ നിന്ന് പരസ്യമായി സോറി പറയുന്ന കാലം വരും. കാലം എങ്ങും വിട്ടുപോകാൻ പോണില്ല. സുരേഷ് ഗോപി വിഷയത്തിൽ എന്റെയടുത്ത് വന്ന് പറഞ്ഞതുപോലെ, അഖിലേട്ടാ ദിലീപിന്റെ വിഷയത്തിൽ നിങ്ങൾ ചെയ്തത് ശരിയായിരുന്നുവെന്ന് നിങ്ങൾ പറയും.'- അഖിൽ മാരാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKHILMARAR, DILEEP, SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY