SignIn
Kerala Kaumudi Online
Sunday, 17 May 2026 4.45 PM IST

"ആ താരങ്ങളുടെ അടുത്തിടപഴകലും മുത്തം കൊടുക്കലും ചിലർക്ക് സഹിച്ചില്ല; ഇതോടെ ഒതുക്കാൻ നോക്കി"

alleppey-ashraf

ചുരുളൻ മുടിയും ആരെയും ആകർഷിക്കുന്ന ചിരിയുമായി ടെലിവിഷൻ അവതാരകയായി വന്ന പേർളി മാണി എന്ന കലാകാരി ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മനം കവർന്നയാളുകൂടിയാണ്.ചില സിനിമകളിലും പേളി അഭിനയിച്ചിട്ടുണ്ട്. പേർളിയുടെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളെ കുറിച്ചാണ് തന്റെ യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

'പേളിയും ശ്രീനിഷുമായിട്ടുള്ള പ്രണയം പരിപാവനമായിരുന്നു, പരിശുദ്ധമായിരുന്നു. അല്ലാതെ ഡോക്ടർ റോബിനെ പറഞ്ഞുപറ്റിച്ച പെണ്ണിന്റെ പ്രണയമായിരുന്നില്ല പേളിയുടേത്. അവിടെ കാര്യ സാദ്ധ്യത്തിന് വേണ്ടി പാവം റോബിനെ ബലിയാടാക്കുകയായിരുന്നു അവർ ചെയ്തത്.

ശ്രീനിഷിന്റേതും പേളിയുടേയും അടുത്തിടപഴകലും മുത്തം കൊടുക്കലും കെട്ടിപ്പിടിത്തമൊക്കെ ചിലർക്കൊക്കെ അസഹനീയമായി തോന്നിയെങ്കിൽ അതിനും മറുപടി പേളി പറയുന്നുണ്ട്. അടിപിടിയും വയലൻസുമൊക്കെ എക്‌സ്‌‌പ്രസ് ചെയ്യാമെങ്കിൽ, പ്രേക്ഷകരെ കാണിക്കാമെങ്കിൽ എന്തുകൊണ്ട് ഞങ്ങളുടെ പരിപാവനമായ സ്‌നേഹം എക്‌‌‌സ്‌പ്രസ് ചെയ്തുകൂടെന്നായിരുന്നു പേളി ചോദിച്ചത്.

ഇവരെ ഒതുക്കുവാനും ഒഴിവാക്കാനും ഇല്ലാതാക്കാനും ശ്രമിച്ച വീരശൂര പരാക്രമികളും വീരവാദം മുഴക്കിയവരുമൊക്കെ ഇലകൊഴിയുന്നതുവരെ കൊഴിഞ്ഞു. പുറത്തിറങ്ങിയ അവർ പേളിക്കുള്ള ജനപിന്തുണ കണ്ട് അമ്പരന്നുപോയി, അതിശയിച്ചുപോയി. ഇതുസഹിക്കാൻ പറ്റാതെ അവർ പേളിക്കെതിരെ ഗ്രൂപ്പുണ്ടാക്കി. പേളിയുടെ ഇമേജിന് കോട്ടം വരുത്തി ജനപിന്തുണയില്ലാതാക്കാൻ ശ്രമിച്ചു. എന്നാൽ ഇത്തരം ശ്രമങ്ങളെല്ലാം പേളിക്ക് ജനപിന്തുണ ഉയർത്താനേ ഉപകരിച്ചുള്ളൂ. ശ്രീനിഷിന് ടോപ്പ് ഫൈവ് വരെയേ പിടിച്ചുനിൽക്കാനായുള്ളൂ. പേളിക്ക് നൂറ് ദിവസം തികയ്ക്കാനും ഫസ്റ്റ് റണ്ണറപ്പായി തിരിച്ചുവരാനും സാധിച്ചു.'- അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ALLEPPEY ASHRAF, PEARLE, SRINISH, KANDATHUM KETTATHUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY