SignIn
Kerala Kaumudi Online
Monday, 28 September 2026 4.08 PM IST

'പാവപ്പെട്ടവരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുന്നു'; അമ്മയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി വേണമല്ലോയെന്ന് ഹൈക്കോടതി

READ ENGLISH VERSION
lakshmipriya
ലക്ഷ്‌മിപ്രിയ, അൻസിബ ഹസൻ

കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി രൂപീകരിക്കേണ്ട അവസ്ഥയാണല്ലോയെന്ന് ഹൈക്കോടതി. നടി അൻസിബ ഹസന്റെ പരാതിയിൽ തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്‌‌മിപ്രിയ നൽകിയ പരാതി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

'പാവപ്പെട്ടവരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇവരുടെ തർക്കം തീർക്കാൻ സമയം ചെലവഴിക്കേണ്ടി വരുന്നത്'- എന്നും കോടതി അഭിപ്രായപ്പെട്ടു. ലക്ഷ്‌മിപ്രിയയുടെ ഹർജിയിൽ അൻസിബയ്ക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, കേസ് മൂന്നാഴ്‌ച കഴിഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റി.

അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മിപ്രിയയെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. എറണാകുളം മജിസ്ട്രേട്ട് കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി.

യൂട്യൂബ് ചാനലിൽ ലക്ഷ്മിപ്രിയ നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ അപകീർത്തികരവും അശ്ലീലധ്വനിയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പാലാരിവട്ടം പൊലീസിൽ അൻസിബ നൽകിയ പരാതിയിൽ ആദ്യം കേസെടുത്തിരുന്നില്ല. ഇതിനെതിരെ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ മജിസ്ട്രേട്ട് കോടതി വീണ്ടും ഹർജി പരിഗണിച്ച് തീരുമാനമെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ബി.എൻ.എസ് നിയമത്തിലെ രണ്ട് കൊല്ലം വരെ തടവും പിഴയും ചുമത്താവുന്ന വകുപ്പ് ചുമത്തിയാണ് ലക്ഷ്‌മിപ്രിയക്കെതിരെ കേസെടുത്തിരിക്കുന്നത്.

മതിയായ കുറ്റമുണ്ടായിട്ടില്ലെന്ന തീരുമാനത്തിൽ എത്തുന്നതിന് മുൻപ് മതിയായ രീതിയിൽ പരാതി പരിഗണിച്ചില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി. പിന്നാലെയാണ് പരാതിയിൽ കേസെടുക്കണമെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയത്.

English Summary

The Kerala High Court remarked that a special court may be needed to resolve disputes within the actors’ association AMMA. The observation came while hearing actress Lakshmipriya’s plea seeking cancellation of a case filed against her based on actress Anasiba Hasan’s complaint over alleged defamatory remarks. The court issued notice to Anasiba and adjourned the case for three weeks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA ISSUES, KERALA HIGH COURT, LAKSHMIPRIYA ANSIBA CASE, LAKSHMIPRIYA CASE, AMMA MALAYALAM CINEMA CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY