SignIn
Kerala Kaumudi Online
Thursday, 22 October 2026 5.46 PM IST

രേഖ പത്രോസിന്റെ ആരാധികയായി അനശ്വരയുടെ ചേച്ചി ഐശ്വര്യ

ss

ആസിഫ് അലി നായകനായ രേഖാചിത്രം തിയേറ്ററിൽ മികച്ച വിജയം നേടുമ്പോൾ അനശ്വര രാജനെപ്പറ്റി സഹോദരി ഐശ്വര്യ രാജൻ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.അനശ്വര അവതരിപ്പിച്ച രേഖ പത്രോസ് എന്ന കഥാപാത്രത്തെക്കുറിച്ചും അനശ്വരയുടെ പ്രകടനത്തെക്കുറിച്ചും ഹൃദയസ്പർശിയായ കുറിപ്പാണ് പങ്കുവച്ചത്.
പ്രിയപ്പെട്ട അനശ്വരക്ക്, ഞാൻ ഇതുവരെയും കണ്ടിട്ടില്ലാത്ത ഒരു 22 കാരി ആയിരുന്നു സ്ക്രീനിലെ ആ പെൺകുട്ടി.
രേഖയെ മാത്രമേ കണ്ടിരുന്നുള്ളൂ.സിനിമ ഒട്ടാകെ വീണ്ടും വീണ്ടും കണ്ടിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന ഒരു വിസ്മയം.
കരച്ചിലോ സ്നേഹമോ വിഷമങ്ങളോ സന്തോഷമോ അതിശയമോ ഒന്നും തന്നെ ഞാൻ ഇന്ന് വരെയും കണ്ട, ഒന്നും ആയിരുന്നില്ല. എല്ലാം വ്യത്യാസം.. മറ്റാരെയും ശ്രദ്ധിക്കാൻ പറ്റാതെ കാണികളെ ഒന്നാകെ ആശ്ലേഷിച്ച ആ പെൺകുട്ടിക്ക് ഒരിക്കലും പറഞ്ഞവസാനിപ്പിക്കാൻ പറ്റാത്ത അഭിനന്ദനങ്ങൾ..കയ്യടികൾ...
സന്തോഷം.. അഭിമാനം.. സ്നേഹം.. പ്രിയപ്പെട്ട ജോഫിൻ, ഒരിക്കലും ആലോചിക്കാൻ സാധ്യത ഇല്ലാത്തൊരു കാര്യത്തിന് പുതിയ അർത്ഥതലങ്ങൾ നൽകിയതിന്...ഒരിക്കലും ചെന്നെത്തില്ലായിരുന്നൊരു കാലത്തിന്റെ ഓർമ്മയിലേക്ക് അവളെയും എത്തിച്ചതിന്..അഭിനന്ദനങ്ങൾ..ഇനിയിപ്പോൾ ഏതു പേരിൽ അറിയപ്പെട്ടാലും , വെറുതേ വന്നതല്ല, അത്ര എളുപ്പവുമല്ല.
മറ്റാരെയും ഓർമ വരാത്ത സ്ഥിതിക്ക്, അതൊക്കെ കാണികൾ കയ്യടിച്ച സ്ഥിതിക്ക് അതൊരു അർഹതപ്പെട്ട അംഗീകാരമാണ്
നിന്റെ വഴികളൊന്നും അത്ര എളുപ്പമായിരുന്നില്ലഅതിനൊക്കെ നീ ചെവി കൊടുത്തിരുന്നിരുന്നെങ്കിൽ ഇന്ന് രേഖയെ കണ്ട് കണ്ണ് നിറയാൻ അച്ചൂന് പറ്റില്ലായിരുന്നല്ലോ “സിനിമ ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കരുതി വച്ചിട്ടുണ്ടാകും
എന്ന് രേഖ പത്രോസിന്റെ ആരാധിക. എെശ്വര്യയുടെ കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY