SignIn
Kerala Kaumudi Online
Thursday, 22 October 2026 4.28 PM IST

'ഹനുമാൻ' താരം തേജ സജ്ജ വിവാഹിതനാകുന്നു; വധു ഐടി പ്രൊഫഷണൽ, നിശ്ചയം നവംബറിൽ

READ ENGLISH VERSION

teja-sajja
തേജ സജ്ജ

ഹനുമാൻ, മിറൈ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടൻ തേജ സജ്ജ വിവാഹിതനാകുന്നു. ഈ വരുന്ന ഡിസംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹം. താരം തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. പ്രണയവിവാഹമല്ലെന്നും രക്ഷിതാക്കൾ ആലോചിച്ചുറപ്പിച്ച വിവാഹമാണിതെന്നും തേജ സജ്ജ വ്യക്തമാക്കി.

വിവാഹനിശ്ചയം നവംബറിൽ നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങായിരിക്കും വിവാഹമെന്ന് താരം പറഞ്ഞു. പിന്നീട് ഹൈദരാബാദിൽ സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. സിനിമാ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് തേജ സജ്ജയുടെ പ്രതിശ്രുത വധുവെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ വളർന്ന ഐടി പ്രൊഫഷണലായ പെൺകുട്ടി നിലവിൽ പിതാവിനൊപ്പം സ്വന്തം കമ്പനിയിലാണ് ജോലിചെയ്യുന്നത്.

സ്വകാര്യത പരിഗണിച്ച് പ്രതിശ്രുത വധുവിന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ നിന്നും ക്യാമറക്കണ്ണുകളിൽ നിന്നും അകന്നു നിൽക്കുന്ന അവളുടെ സ്വഭാവമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും താരം കൂട്ടിച്ചേർത്തു. ഹനുമാൻ, മിറൈ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ തേജ സജ്ജ നിലവിൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്ന പ്രശസ്ത റിയാലിറ്റി ഷോയായ 'ദി ട്രെയിറ്റേഴ്സ് തെലുങ്കി'ലെ അവതാരകനാണ്.

English Summary

Telugu actor Teja Sajja, known for films like "Hanuman" and "Mirai," announced his impending arranged marriage in December. The private wedding ceremony will be held in Udaipur, Rajasthan, preceded by an engagement in November. A reception for film fraternity members is planned later in Hyderabad. His bride is an IT professional from a non-film background.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTOR TEJA SAJJA, TEJA SAJJA WEDDING, TELUGU CINEMA NEWS, CINEMANEWS, HANUMAN ACTOR WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY