SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

കേരള ക്രൈം ഫയൽസ് സീസൺ 2 , കേസ് അന്വേഷിക്കാൻ അർജുൻ രാധാകൃഷ്ണൻ

ss

മലയാളത്തിലെ ആദ്യ ഒറിജിനൽ വെബ് സീരിസായ കേരള ക്രൈം ഫയൽസ് സീസൺ 2ൽ അർജുൻ രാധാകൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്നു. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ വെബ്‌സീരീസ് ഡിസ്‌നി പ്ളസ് ഹോട്ട് സ്‌റ്റാറിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും. ലാലും അജുവർഗീസും ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾ. സീസൺ 2ൽ ഇരുവരോടൊപ്പം പുതിയ താരങ്ങളുമുണ്ടാകും. അഹമ്മദ് കബീറിന്റെ മങ്കി ബിസിനസിന്റെ ബാനറിൽ നിർമ്മിക്കുന്ന കേരള ക്രൈം ഫയൽസ് സീസൺ 2 ബാഹുൽ രമേശാണ് തിരക്കഥ. കക്ഷി അമ്മിണിപ്പിള്ള, കിഷ്‌കിന്ധകാണ്ഡം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനും തിരക്കഥാകൃത്തുമാണ് ബാഹുൽ രമേശ്, ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കുന്നു. ജിതിൻ സ്റ്റാലിനോസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മഹേഷ് ദുവാനന്ദ് ആണ് എഡിറ്റർ. അജു വർഗീസ്, ലാൽ, ദേവകി രാജേന്ദ‌്രൻ, റൂട്ട് പി. ജോൺ, സഞ്ജു സാനിച്ചൻ എന്നിവരെ ഉൾപ്പെടുത്തി എത്തിയ ആദ്യ സീസൺ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ക്രൈം ത്രില്ലർ വെബ് സീരിസാണ്.

ആറു എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ഓരോ അദ്ധ്യായങ്ങളും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തിയിരുന്നു. ജൂൺ, മധുരം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അഹമ്മദ് കബീർ. പട, ഡിയർ ഫ്രണ്ട്, കണ്ണൂർ സ്ക്വാഡ്, ഉള്ളൊഴുക്ക് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ്അർജുൻ രാധാകൃഷ്ണൻ. കണ്ണൂർ സ്ക്വാഡിൽ അമീർ ഷാ എന്ന പ്രതിനായക കഥാപാത്രമായി എത്തി മമ്മൂട്ടിയോട് ഏറ്റുമുട്ടിയത് അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാനാകില്ല. ടൊവിനോ തോമസ്, തൃഷ ചിത്രം ഐഡന്റിറ്റിയിൽ പ്രതിനായകനായി അർജുൻ രാധാകൃഷ്ണൻ എത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY