SignIn
Kerala Kaumudi Online
Thursday, 22 October 2026 10.05 PM IST

കൗമാരക്കാരിയുടെ അമ്മയായി പ്രൊമോഷൻ, മകളുടെ ജന്മദിനത്തിൽ ആര്യ

ss

മകൾ റോയയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സിനിമാ - ടിവി താരം ആര്യ. തന്റെ രണ്ടാമത്തെ കുഞ്ഞായി ആര്യ കാണുന്ന തന്റെ റീട്ടെയിൽ സ്റ്റോറായ കാഞ്ചീവരം രണ്ടുവർഷം പിന്നിടുന്ന സന്തോഷവും പങ്കുവച്ചു. ''എന്റെ ജീവിതത്തിലെ മറ്റൊരു സവിശേഷമായ ഫെബ്രുവരി 18. എന്റെ കുഞ്ഞ് 13 വയസിലേക്ക് കടക്കുമ്പോൾ ഒരു കൗമാരക്കാരിയുടെ അമ്മയായി പ്രൊമോഷൻ കിട്ടിയിരിക്കുന്നു.ഈ സമയത്ത് എന്റെ ഉള്ളിൽ ഒരുപാട് വികാരങ്ങൾ നിറയുകയാണ്. സുന്ദരിയായ പെൺകുട്ടിയുടെ അമ്മയായുള്ള 13 വർഷത്തെ യാത്രയ്ക്കൊപ്പം കാഞ്ചിവരം ഡോട്ട് ഇൻ എന്ന രണ്ടാമത്തെ കുഞ്ഞിന്റെ കൊച്ചി എഡിഷന് രണ്ടുവർഷവും തികയുന്നു. ഈ യാത്രയ്ക്കിടെ പല സംഭവങ്ങളും ജീവിതത്തെ മാറ്റിമറച്ചു. എന്റെ ജീവിതത്തിൽ ചില ആളുകളെ സമ്മാനിച്ചതിന് നന്ദിയുണ്ട്. ഞാൻ എന്റെ മകൾക്ക് ഒരു നല്ല അമ്മയോ മികച്ച സംരംഭകയോ ആകില്ലായിരിക്കാം. പക്ഷേ എന്റെ ജീവിതത്തിലേക്ക് വന്നവർ എന്റെ പോരായ്മകൾ അംഗീകരിക്കുകയും എനിക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുകയും ചെയ്തു. സംരംഭക എന്ന നിലയിലും അമ്മ എന്ന നിലയിലുമുള്ള യാത്രയുടെ പുതിയ തുടക്കമാണ് ഇത്. ഒരു കൗമാരക്കാരിയുടെ അമ്മ എന്നത് ചെറിയ കാര്യമല്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ജീവിതത്തിലെ പുതിയ ഘട്ടങ്ങളിലൂടെ സഞ്ചരിക്കാൻ ഞാൻ തയ്യാറെടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞിന് നല്ലൊരു കൗമാരകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.'' ആര്യയുടെ വാക്കുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY