SignIn
Kerala Kaumudi Online
Wednesday, 24 June 2026 12.01 AM IST

ജോർജ് കുട്ടി കരുതിയിരുന്നോ, ഗീത പ്രഭാകർ വരുന്നുണ്ട്

sss

മുന്നറിയിപ്പുമായി ആശ ശരത്തിന്റെ മകൾ

ദൃശ്യം 3 തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായ ഐ.ജി ഗീത പ്രഭാകറിനെ അവതരിപ്പിച്ച ആശ ശരത് കുടുംബത്തിനൊപ്പം സിനിമ കാണാൻ എത്തിയ ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നു. ആശ ശരത്തിന്റെ മകൾ കീർത്തന ശരത്താണ് അമ്മയ്ക്കും കുടുംബത്തിനുംഒപ്പം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവച്ച് വീഡിയോ പങ്കുവച്ചത്.

തന്റെ വിവാഹനിശ്ചയത്തിന്റെ തിരക്കുകൾക്കിടയിലും ദൃശ്യം 3 കാണാൻ സമയം കണ്ടെത്തിയതിനെക്കുറിച്ച് വളരെ രസകരമായ ഒരു കുറിപ്പും കീർത്തന വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. വിവാഹ നിശ്ചയം നടക്കാൻ പോവുകയാണെങ്കിലും ദൃശ്യം 3 റിലീസ് ചെയ്താൽ അത് കാണാതിരിക്കാൻ കഴിയില്ലെന്നാണ് കീർത്തന പറയുന്നത്.

കുടുംബത്തോടൊപ്പം തിയേറ്ററിലിരിക്കുമ്പോൾ താൻ ചെയ്യുന്നത് കണ്ട് സഹോദരിക്ക് ക്രിഞ്ച് തോന്നുന്നുണ്ടെന്നും എന്നാൽ അച്ഛന് താൻ ക്യൂട്ട് ആണെന്നും കീർത്തന കുറിച്ചു.

ഒപ്പം കാണികൾക്കിടയിൽ ഇരിക്കുന്നത് യഥാർത്ഥത്തിൽ ഗീതപ്രഭാകർ ആണോ എന്ന് ചോദിച്ചുകൊണ്ട് അമ്മൂമ്മയും തങ്ങൾക്കൊപ്പമുണ്ടെന്ന് പറയുന്നുണ്ട്. ഗീതപ്രഭാകർ വരുന്നുണ്ടെന്നും ജോർജ് കുട്ടി കരുതിയിരുന്നോളൂ എന്നുപറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

മലയാള സിനിമയിൽ വലിയ ചർച്ചയായ മികച്ച സ്ത്രീകഥാപാത്രങ്ങളിൽ ഒന്നായാണ് ഐ.ജി ഗീതപ്രഭാകർ ഐ.പി.എസ് വിലയിരുത്തപ്പെടുന്നത്.ആശ ശരത്തിന്റെ അഭിനയ ജീവിതത്തിൽ

വഴിത്തിരിവ് സൃഷ്ടിച്ച കഥാപാത്രം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY