SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

ഇത് മമ്മൂട്ടി ചേട്ടൻ ; രേഖാചിത്രം ടീമിനൊപ്പം മെഗാസ്റ്റാർ

ss

ആസിഫ് അലി നായകനായ രേഖാചിത്രം തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ രേഖാചിത്രം ടീമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി നൽകിയ അടിക്കുറിപ്പ് ആരാധകരുടെ ശ്രദ്ധനേടുന്നു.

'രേഖാചിത്രം ടീമിനൊപ്പം!!! സ്‌നേഹപൂർവം മമ്മൂട്ടി ചേട്ടൻ" എന്നാണ് ആസിഫ് അലിക്കും അനശ്വര രാജനും സംവിധായകൻ ജോഫിൻ ടി. ചാക്കോയ്ക്കും ഒപ്പമുള്ള ചിത്രത്തിന് മമ്മൂട്ടി കുറിച്ചത്. കിഷ്‌കിന്ധാ കാണ്ഡത്തിനുശേഷം ആസിഫ് അലിയുടെ കരിയറിൽ മറ്റൊരു വിജയമാണ് രേഖാചിത്രമെന്ന് പ്രേക്ഷകർ.

രേഖ എന്ന കഥാപാത്രത്തെയാണ് അനശ്വര രാജൻ അവതരിപ്പിക്കുന്നത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ എന്നിവരാണ് മറ്റ് താരങ്ങൾ. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ എഴുതുന്നു.ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്,,

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY