SignIn
Kerala Kaumudi Online
Friday, 23 October 2026 4.22 PM IST

രശ്‌മികയെയും വിജയ്‌‌യെയും സോഷ്യൽ മീഡിയയിൽ ആക്രമിച്ച് മലയാളി സൂപ്പർ താരത്തിന്റെ ആരാധകർ; കാരണം അഭിമുഖത്തിലെ ഉത്തരം

vijay
വിജയ് ദേവരകൊണ്ട, രശ്‌മിക മന്ദാന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെലുങ്ക് താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച 'രണബാലി' എന്ന ചിത്രം അടുത്തിടെയാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി 'കോഫി വിത്ത് കരൺ' എന്ന ചാറ്റ് ഷോയിൽ താരദമ്പതികൾ എത്തിയിരുന്നു. അഭിമുഖം വൈറലായിരുന്നു. പക്ഷേ, ഒരു ചോദ്യത്തിന് നൽകിയ ഉത്തരം കാരണം രശ്‌മികയും വിജയ്‌യും കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്.

കരൺ ജോഹർ അവതാരകനായ ഷോയിൽ ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളുടെ വിളിപ്പേരുകൾ തിരിച്ചറിയാനുള്ള ഗെയിം നടന്നു. ഐക്കൺ സ്റ്റാർ, റോക്കിംഗ് സ്റ്റാർ എന്നിവർ ആരാണെന്ന് ചോദിച്ചപ്പോൾ അല്ലു അർജുൻ, യഷ് എന്നിങ്ങനെ കൃത്യമായ ഉത്തരം രശ്‌മിക മന്ദാന പറഞ്ഞു. എന്നാൽ, ദി കംപ്ലീറ്റ് ആക്‌ടർ ആരെന്ന ചോദ്യത്തിന് അറിയില്ലെന്നാണ് രശ്‌മിക മറുപടി പറഞ്ഞത്. ഇതിനിടെ താനാണ് കംപ്ലീറ്റ് ആക്‌ടറെന്ന് വിജയ് തമാശയായി പറയുന്നുണ്ട്. തുടർന്ന് മോഹൻലാൽ ആണ് അതെന്ന് കരൺ തിരുത്തിയപ്പോൾ 'മോഹൻലാൽ സാറോ?' എന്ന് അത്ഭുതത്തോടെ വിജയ്‌യും രശ്‌മികയും ഒരുപോലെ ചോദിച്ചു.

ഇന്ത്യൻ സിനിമയിലെ തന്നെ മുതിർന്ന നടനാണ് മോഹൻലാൽ. അദ്ദേഹമാണ് കംപ്ലീറ്റ് ആക്‌ടറെന്ന് ഇരുതാരങ്ങളും തിരിച്ചറിയാത്തത് ആരാധകരെ ചൊടിപ്പിച്ചു. ഇതിന്റെ അമർഷം അറിയിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

English Summary

Actors Vijay Deverakonda and Rashmika Mandanna have faced social media criticism after appearing on Karan Johar’s chat show, Coffee With Karan. During a quiz about South Indian actors’ popular titles, both appeared surprised when told that Mohanlal is known as the “Complete Actor.” Their reaction upset many Malayalam cinema fans and sparked online discussions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL VIJAY DEVERAKONDA RASHMIKA MANDANNA, RASHMIKA MANDANNA CONTROVERSY, COFFEE WITH KARAN VIRAL VIDEO, MOHANLAL COMPLETE ACTOR, MALAYALAM CINEMA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY