SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.27 PM IST

ആൾ വി ഇമാജിൻ ആസ് ലൈറ്റിന് ബാഫ്റ്റ നോമിനേഷൻ, മികച്ച വിദേശഭാഷാ ചിത്രത്തിനായി മത്സരിക്കും

READ ENGLISH VERSION
all-

കാൻ മേളയിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ പായൽ കപാഡിയ സംവിധാനം ചെയ്ത ആൾ വി ഇമാജിൻ ആസ് ലൈറ്റിന് പുതിയ നേട്ടം. ചിത്രത്തിന് ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് ( ബാഫ്റ്റ) നോമിനേഷൻ ലഭിച്ചു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിഷേനാണ് ആൾ വി ഇമാജിൻ ആസ് ലൈറ്റിന് ലഭിച്ചത്. ബുധനാഴ്ചയാണ് നോമിനേഷനുകൾ പ്രഖ്യാപിച്ചത്.

പായൽ കപാ‌ഡിയയ്ക്ക് മികച്ച സംവിധാനത്തിന് നോമിനേഷൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യപ്രഭ എന്നീവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇവർക്ക് പുറമേ അസീസ് നെടുമങ്ങാട് ഹൃദു ഹാറൂൺ, ഛായ കദം എന്നിവരാണ് മറ്റ് താരങ്ങൾ. ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സംയുക്തനിർമ്മാണ സംരംഭമാണ് ചിത്രം..

അതേസമയം ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നടൻ ദേവ് പട്ടേലിന് മികച്ച നവാഗത സംവിധായകനുള്ള നോമിനേഷൻ ലഭിച്ചു. മങ്കി മാൻ എന്ന ചിത്രത്തിനാണ് നോമിനേഷൻ. ബ്രിട്ടീഷ് നിർമ്മാണ സംരംഭമായ സന്തോഷ് എന്ന ചിത്രത്തിലൂടെ സന്ധ്യ സൂരിയും ഇതേ വിഭാഗത്തിൽ നോമിനേഷൻ നേടി. ഹിന്ദി ഭാഷയിൽ നി‌ർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ഷഹാന ഗോസ്വാമിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. രാധിക ആപ്തെ നായികയായ സിസ്റ്റർ മിഡ്നൈറ്റിലൂടെ കരൺ കന്താരിയും ഈ വിഭാഗത്തിൽ നോമിനേഷൻ നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALL WE IMAGINE AS LIGHT, BAFTA, PAYAL KAPADIA, DIVYA PRAVHA, KANI KUSRUTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY