SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

'ഒാരോ നിമിഷവും ഞങ്ങൾ മിസ് ചെയ്യുന്നു,' കുറിപ്പുമായി ഭാവന

ss

അച്ഛൻ ബാലചന്ദ്രന്റെ ഒൻപതാം ചരമവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഭാവന. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഭാവനയുടെ കുറിപ്പ്. "" ആളുകൾ പറയും , കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന് ! പക്ഷേ എല്ലായ്പ്പോഴും യാഥാർത്ഥ്യം അങ്ങനെയാകണമെന്നില്ല. അച്ഛാ... ഒാരോ നിമിഷവും ഞങ്ങൾ അങ്ങയെ മിസ് ചെയ്യുന്നു. കടന്നു പോകുന്ന ഒാരോ ദിവസവും ,​ ഒാരോ ഉയർച്ച താഴ്ചകളിലും ... എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്."" ഭാവന കുറിച്ചു. പ്രതിസന്ധി ഘട്ടത്തിൽ വരെ ഭാവvയ്ക്കൊപ്പം എല്ലായ്പ്പോഴും താങ്ങായി പിതാവ് ബാലചന്ദ്രനുണ്ടായിരുന്നു.ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ബാലചന്ദ്രന്റെ മരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY