SignIn
Kerala Kaumudi Online
Friday, 23 October 2026 12.00 AM IST

എൻ.ടി.ആറിന്റെ ഡ്രാഗൺ ബിജു മേനോനും

ss

ജൂനിയർ എൻ.ടി. ആറിനെ നായകനായി പ്രശാന്ത് നീൽ സംവ്രധനാം ചെയ്യുന്ന ഡ്രാഗൺ എന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ടൊവിനോ തോമസിന് പിന്നാലെ ബിജു മേനോനും. 19 വർഷത്തിനുശേഷമാണ് ബിജു മേനോൻ തെലുങ്കിൽ അഭിനയിക്കുന്നത്. ഗോപിചന്ദ് നായകനായ രണം എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ തെലുങ്ക് അരങ്ങേറ്റം നടത്തിയത്. രവി തേജ നായകനായ ഖതർനാക്ക് എന്ന ചിത്രത്തിലും അഭിനയിച്ചു.ടൊവിനോ തോമസിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഡ്രാഗൺ. ഡ്രാഗണക്കുറിച്ച്

കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. രുക്മിണി വസന്ത ആണ് നായിക. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം. കെ.ജി.എഫ് സീരിസ്, സലാർ തുടങ്ങിയ ബ്ളോക് ബസ്റ്ററുകൾക്കുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ വമ്പൻ നിർമ്മാണ കമ്പനികളായ മൈത്രി മൂവി മേക്കേഴ്സും എൻ.ടി.ആർ ആർട്സും ചേർന്നാണ് നിർമ്മാണം. പ്രശാന്ത് നീൽ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിന് ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം രവി ബസ്രൂർ, പ്രൊഡക്ഷൻ ഡിസൈൻ ചലപതി, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട, മലയാളം ഭാഷകളിൽ 2026 ജനുവരി 9ന് ആഗോള റിലീസായി ഡ്രാഗൺ പ്രേക്ഷകരുടെ മുന്നിൽ എത്തും.

അതേസമയം ഒരു വ്യാഴവട്ടത്തിനുശേഷം ബിജു മേനോൻ തമിഴിൽ അഭിനയിച്ചു. ശിവകാർത്തികേയൻ നായകനായി എ.ആർ. മുരുഗദോസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പ്രതിനായകനാണ് ബിജു മേനോൻ. നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചൻ ആന്റ് സൺസ് ആണ് ബിജു മേനോന്റെ പുതിയ ചിത്രം. ബിജു മേനോനും ശ്രീനാഥ് ഭാസിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, ഗണപതി, അഖില ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY