SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

മേഘ്‌ന ഗുൽസാർ ചിത്രത്തിൽ കരീനയും പൃഥ്വിയും

ബോളിവുഡിൽ സംവിധായികയുടെ ചിത്രത്തിൽ പൃഥ്വിരാജ് ആദ്യം

ss

മേഘ്‌ന ഗുൽസാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ കരീന കപൂറും പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്നു. കരീനയുടെ അഭിനയജീവിതത്തിൽ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രത്തെയാണ് മേഘ്‌ന ഗുൽസാർ ഒരുക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം. ബോളിവുഡിൽ തിരക്കഥാകൃത്ത്, സംവിധായിക, നിർമ്മാതാവ് എന്നീ നിലകളിൽ തിളങ്ങുന്ന മേഘ‌്‌ന ഗുൽസാർ, ഇർഫാൻ ഖാൻ പ്രധാന വേഷത്തിൽ എത്തിയ തൽവാർ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്.

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥ പറഞ്ഞ ഛപാക് ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. ദീപിക പദുകോണിന്റെ കരിയറിൽ മികച്ച കഥാപാത്രമായിരുന്നു ചിത്രത്തിലെ മാലിതി. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മേഘ്‌ന ഗുൽസാർ ചിത്രങ്ങൾ. ബോളിവുഡിൽ ഇതാദ്യമായാണ് പൃഥ്വിരാജ് സംവിധായികയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒൗറംഗസേബ് എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ബഡാ മിയാൻ ഛോട്ടാ മിയാൻ ആണ് പൃഥ്വിരാജിന്റേതായി ബോളിവുഡിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അക്ഷയ് കുമാറും ടൈഗർ ഷറഫും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തി. പ്രതിനായകന്റെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.

മേഘ‌്‌ന ഗുൽസാറിന്റെ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് നിർമ്മാതാക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY