SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

പ്രേമലു 2 ഉപേക്ഷിച്ചെന്ന് സ്ഥിരീകരണം

ss

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമലു 2 പൂർണമായും ഉപേക്ഷിച്ചെന്ന് സൂചന നൽകി ചിത്രത്തിന്റെ സഹനിർമ്മാതാവും നടനുമായ ദിലീഷ് പോത്തൻ. പ്രേമലു 2 വിന്റെ പകരമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറിവന്നിരിക്കുന്നതെന്ന് ദിലീഷ് പോത്തൻ വ്യക്തമാക്കി. പ്രേമലു 2 ഉപേക്ഷിച്ചെന്ന് ഫെബ്രുവരി 7ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തിരക്കഥയുമായി ബന്ധപ്പെട്ട് ചില അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം ഉപേക്ഷിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. 2024 ഏപ്രിൽ 18ന് പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിൽ ആണ് സംവിധായകൻ ഗിരീഷ് എ.ഡി പ്രേമലു 2 ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴ്- തെലുങ്ക് ഭാഷകളിലും ഡബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു.

2024 ഫെബ്രുവരി 9ന് തിയേറ്ററുകളിൽ എത്തിയ പ്രേമലു കളക്ഷൻ റെക്കോർഡുകൾ തിരുത്തി. 12.50 കോടി മുടക്കിയ സിനിമയുടെ ആഗോള കളക്ഷൻ 135 കോടിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY