
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി' എന്ന ചിത്രത്തിലെ ആദ്യ സിംഗിൾ പുറത്ത്. വിനായക് ശശികുമാർ എഴുതി ജസ്റ്റിൻ വർഗ്ഗീസ് ഈണമിട്ട് റാപ്പർ ഫെജോ പാടിയ 'ഹാർട്ട് അറ്റാക്ക്' എന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇതാദ്യമായാണ് ജസ്റ്റിൻ വർഗ്ഗീസ് - വിനായക് ശശികുമാർ ഒന്നിക്കുന്ന ഗാനം. 'എ ജസ്റ്റിൻ വർഗ്ഗീസ് ആൻജിയോപ്ലാസ്റ്റി' എന്ന ടാഗ്‍ലൈനോടെയാണ് ഗാനം എത്തിയത്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രംഫെബ്രുവരി 14നാണ് റിലീസ് ചെയ്യും. ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി തിളങ്ങിയ സജിൻ ഗോപു ആദ്യമായാണ് നായകനാവുന്നത്. റോഷൻ ഷാനവാസ്, ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്നു.അർജുൻ സേതു ആണ് ഛായാഗ്രഹണം. എഡിറ്റർ: കിരൺ ദാസ്, വിതരണം: ഭാവന സ്റ്റുഡിയോസ്,
ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റെയും അർബൻ ആനിമലിന്റെയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. , പി..ആർ. ഒ: ആതിര ദിൽജിത്ത്.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |