
നയൻതാര, കവിൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിഷ്ണു എടവൻ സംവിധാനം ചെയ്യുന്ന ഹായ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റൊമാന്റിക്, ഫാമിലി കോമഡി എന്റർടെയ്നറാണ് ഹായ്. അകാലത്തിൽ വിട പറഞ്ഞ കെ. ഭാഗ്യരാജ് അഭിനയിച്ച അവസാന ചിത്രം ആണിത്. കവിന്റെ അച്ഛൻ വേഷം ആണ് ഭാഗ്യരാജിന്. അമ്മ വേഷത്തിൽ രാധിക ശരത്കുമാർ. നയൻതാരയും കവിനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്. ലിഫ്ട്, ദാദ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധേയനാണ് കവിൻ. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം.
പ്രഭു ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം. ജെൻ മാർട്ടിൻ സംഗീതം ഒരുക്കുന്നു. രാജേഷ് ശുക്ല ഛായാഗ്രഹണവും ഫിലോമിൻ രാജ് ചിത്ര സംയോജനവും ബി. ശേഖർ കലാസംവിധാനവും നിർവഹിക്കുന്നു. ആഗസ്റ്റ് 28ന് ചിത്രം പ്രദർശനത്തിന് എത്തും. അതേസമയം നയൻതാര നായികയായ 'മണ്ണാങ്കട്ടി സിൻസ് 1960' പൂർത്തിയായി. ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗരി കിഷൻ, ദേവദർശിനി, നരേന്ദ്ര തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. ടോക്സിക് ആണ് നയൻതാര നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം. യഷ് നായകനായി ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ റിലീസ് ചെയ്യുന്ന ചിത്രം ആഗസ്റ്റ് 26ന് ലോകവ്യാപകമായി പ്രദർശനത്തിന് എത്തും. കന്നടയിലും ഇംഗ്ലീഷിലും ഒരേ സമയം ചിത്രീകരിച്ച ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, സ്പാനിഷ് ഉൾപ്പെടെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |