SignIn
Kerala Kaumudi Online
Wednesday, 24 June 2026 12.08 PM IST

40കാരന്റെ പ്രണയം 20കാരിയോട് , സൂര്യ - മമിത ബൈജു ചിത്രം ടീസർ

ss

സൂര്യയും മമിത ബൈജുവും നായകനും നായികയുമായി എത്തുന്ന വിശ്വനാഥ് ആന്റ് സൺസ് വ്യത്യസ്തമായ പ്രണയകഥ പറയുന്ന ചിത്രം എന്ന് ടീസർ.

ഏജ് ഗ്യാപ് റൊമാൻസ് ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണീയത. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഞ്ജയ് വിശ്വനാഥ് എന്ന ഷാർട്ട് ഷൂട്ടറായാണ് സൂര്യ എത്തുന്നത്. ഒരുകാലത്ത് ഉന്നം തെറ്റാതെ വെടിവയ്പുകാരനായിരുന്ന സഞ്ജയ് തന്റെ നാല്പതുകളിൽ എത്തുമ്പോൾ മത്സരങ്ങളിൽ വിജയിക്കാൻ പ്രയാസപ്പെടുന്നു. ഇൗഘട്ടത്തിലാണ് ജീവിതം ആഘോഷമാക്കി മാറ്റുന്ന മദി എന്ന യുവതിയെ സഞ്ജയ് പരിചയപ്പെടുന്നു. മമിത ബൈജു ആണ് ഇൗ കഥാപാത്രം . രവീണ ടണ്ടൻ, രാധിക ശരത് കുമാർ, ശ്രീജ രവി തുടങ്ങി വമ്പൻ താരനിരയുണ്ട്. നിമിഷ് രവി ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY