
രാഘവ ലോറൻസിന്റെ ഹൊറർ-കോമഡ് ഫ്രാഞ്ചൈസിയിലെ കാഞ്ചന 4 എന്ന ചിത്രത്തിൽ പൂജ ഹെഗ് ഡെയോടൊപ്പം നോറ ഫത്തേഹിയും നായിക. ബോളിവുഡ് താരം നോറ ഫത്തേഹി ആദ്യമാണ് തമിഴിൽ. രാഘവൻ ലോറൻസ് തന്നെയാണ് നായകനും സംവിധാനവും.
മൃണാൾ താക്കൂറിന് നിശ്ചയിച്ച വേഷത്തിലാണ് പൂജ ഹെഗ്ഡെ എത്തുന്നത്. ചിത്രീകരണം ആരംഭിച്ചു. കാഞ്ചന സീരീസ് ബോക്സ് ഓഫീസും വലിയ നേട്ടം കൈവരിച്ചതാണ്.
തകർപ്പൻ നൃത്തച്ചുവടുകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് നോറ ഫത്തേഹി. ബോളിവുഡിൽ സത്യമേവ ജയതേ എന്ന ചിത്രത്തിലെ ദിൽബർ എന്ന ഫാസ്റ്റ് നമ്പർ ഗാനം ആണ് അടുത്തിടെ തരംഗം തീർത്തത്. സത്യമേവ ജയതേയിൽ ഗാനരംഗത്തു മാത്രമാണ് നോറ പ്രത്യക്ഷപ്പെട്ടത്. മഡ്ഗാവ് എക്സ്പ്രസ് എന്ന ചിത്രത്തിലാണ് നോറ ഫത്തേഹി അവസാനം അഭിനയിച്ചത് . ധ്രുവ സർജ നായകനായ കേഡി എന്ന ചിത്രത്തിലൂവൂടെ കന്നട അരങ്ങേറ്റത്തിലാണ് നോറ.
നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണിയിൽ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട് മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |