SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

റൊമാന്റിക് ത്രില്ലർ സ്പ്രിംഗ് , ആദ്യ ഗാനം പുറത്ത്

ss

ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സ്പ്രിംഗ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. സംവിധായകൻ ശ്രീലാലിന്റെ വരികൾക്ക് അലോഷ്യ പീറ്റർ സംഗീതം നൽകി ആലപിക്കുന്നു. പ്രണയവും പ്രതികാരവും നിറഞ്ഞ സ്പ്രിംഗ് ഒരു റൊമാന്റിക് ത്രില്ലറാണ്.പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം. എഡിറ്റർ- ജോവിൻ ജോൺ, ആർട്ട്- ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ,ആക്ഷൻ- അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള & വിനയ് ചെന്നിത്തല, അസോസിയേറ്റ്- അരുൺ & ജിദു,
ബാദുഷ പ്രൊഡക്ഷൻസ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ എൻ.എം ബാദുഷ, ശ്രീലാൽ എം.എൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സുനിൽ ജി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
പി.ആർ.ഒ- പി. ശിവപ്രസാദ്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY