SignIn
Kerala Kaumudi Online
Friday, 23 October 2026 4.42 PM IST

തമന് രണ്ടുകോടിയുടെ പോർഷെ സമ്മാനിച്ച് ബാലകൃഷ്ണ

ss

ഡാകു മഹാരാജ് വൻ വിജയം നേടിയതിനുപിന്നാലെ സംഗീത സംവിധായകൻ തമന്ന് പോർഷെ കാർ സമ്മാനിച്ച് തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ. പോർഷെയുടെ ഏറ്റവും പുതിയ മോഡലായ കയാനെയാണ് തമന് നൽകിയത്. ഏകദേശം രണ്ടുകോടി രൂപയാണ് ഇൗ ആഡംബര കാറിന്റെ വില. കാർ സമ്മാനിക്കുന്ന ചിത്രം നന്ദമുരി ബാലകൃഷ്ണയുടെ സോഷ്യൽ മീഡിയ ടീം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ഡാകു മഹാരാജയ്ക്കുപുറമേ അഖണ്ഡ, വീര സിംഹറെഡ്ഡി എന്നീ ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചത് തമൻ തന്നെയാണ്. കാർ സമ്മാനിക്കുന്ന ചിത്രത്തിന് താഴെ ബാലകൃഷ്ണയെയും തമന്നെയും അഭിനന്ദിച്ച് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ഒരുകാലത്ത് ബാലയ്യയെ കുറിച്ച് ട്രോളുണ്ടാക്കിയവർ ഇന്ന് നടനായി അംഗീകരിക്കുന്നുണ്ടെങ്കിൽ അതിന് തമന്റെ സംഗീതവും ഒരു കാരണമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ബാലകൃഷ്ണയുടെ പ്രതിനായകനായി ബോബി ഡിയോൾ എത്തിയ ഡാകു മഹാരാജ് ആഗോളതലത്തിൽ 156 കോടിരൂപ കളക്ഷൻ നേടിയിരുന്നു. തുടർച്ചയായി 100 കോടി ക്ളബിൽ എത്തുന്ന ബാലകൃഷ്ണയുടെ നാലാമത് ചിത്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY