
അകാലത്തിൽ വിടപറഞ്ഞ മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ റൊമാന്റിക് റീലിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ.
ചാന്തുപൊട്ട് സിനിമയിലെ 'ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്" എന്ന ഗാനമാണ് റീൽസ് വീഡിയോയായി റീക്രിയേറ്റ് ചെയ്തത്. ദാസേട്ടൻ കോഴിക്കോടിനൊപ്പമാണ് വീഡിയോ. ഇരുവരും അൽപം ഇഴുകിചേർന്നിട്ടുണ്ട്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്.എന്നാൽ
രേണുവിന് പിന്തുണ നൽകിക്കൊണ്ടുള്ള കമന്റുകളും ഇതിനൊപ്പമുണ്ട്. വിമർശകർക്ക് മറുപടിയുമായി രേണു എത്തി.
''എനിക്ക് ഈ റീൽസ് വീഡിയോ ഒരു മോശമായി തോന്നിയിട്ടില്ല. ഇതിൽ ഞാൻ കംഫർട്ട് ആണ്. അതുകൊണ്ട് ചെയ്തു. ഇനിയും ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിന് തരും. അഭിനയം എന്റെ ജോലിയാണ്. അന്നൊന്നും ആർക്കും അവസരം തരാൻ തോന്നിയില്ല. ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമ്മയിൽ ജീവിക്കുകയാണ്. നിങ്ങൾ പറഞ്ഞാൽ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാൻ. ഇനിയും നിങ്ങൾക്ക് വിമർശിക്കുന്ന ഇതുപോലുള്ള 'പ്രഹസനം" കാണിക്കാം. ആവശ്യമുള്ളവർ കണ്ടാൽ മതി. നമ്മളൊക്കെ ജീവിക്കാൻ വേണ്ടി ആർട്ടിസ്റ്റ് ആയവരാണ്. നല്ലതു പറഞ്ഞില്ലേലും പബ്ളിക് ആയി തെറി വിളിക്കാതെ ഇരിക്കുക. ഞാൻ വേറൊരുത്തന്റെ കൂടെ പിള്ളേരെ ഇട്ടു പോയോ, ഇല്ലല്ലോ?
കാണുന്ന എല്ലാ നെഗറ്റീവ് കമന്റുകൾക്കും രേണു മറുപടി തരും. പേടിച്ചിരിക്കാൻ ഇവരുടെ ഒന്നും വീട്ടിൽ കയറി രേണു ഒന്നും മോഷ്ടിച്ചിട്ടില്ല. സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിനൊപ്പം വെബ് സീരിസിൽ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ? ഒരു നെഗറ്റീവ് കമന്റും ഞാൻ നീക്കം ചെയ്യുന്നില്ല. എന്റെ ശരി തന്നെയാണ് ഞാൻ ചെയ്യുന്നത്. സുധിച്ചേട്ടൻ വീഡിയോ കാണുന്നുണ്ട്. അദ്ദേഹം ഭയങ്കര സന്തോഷവാനാകും. ഒരു സിനിമ ഇപ്പോൾ ചെയ്തുകഴിഞ്ഞു. സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹം. രേണുവിന്റെ വാക്കുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |