SignIn
Kerala Kaumudi Online
Thursday, 22 October 2026 7.50 PM IST

സിജു വിൽസൺ അയ്യങ്കാളിയാകുന്നു

ss


വീണ്ടും നവോത്ഥാന നായകനാകാൻ സിജു വിത്സൺ. കതിരവൻ എന്ന പേരിട്ട ചിത്രത്തിൽ സിജു വിത്സൺ അയ്യൻകാളിയാകുന്നു.
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും അരുൺ രാജ് നിർവഹിക്കുന്നു. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു തിളങ്ങിയിരുന്നു.കതിരവന്റെ

കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളം നിർവഹിക്കുന്നു.താര പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണ ആണ് നിർമ്മാണം.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള( മെമ്മറി ഓഫ് മർഡർ) അമേരിക്കൻ പ്രിമോസ് ഗ്ലോബൽ അച്ചീവ്മെൻ്റ് അവാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും മലയാളിയുമായ അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രണ്. "എഡ്വിന്റെ നാമം" ആണ് ആദ്യ സംവിധാന ചിത്രം. "വെൽക്കം ടു പാണ്ടിമല" എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺ രാജായിരുന്നു.ഉടൻ ചിത്രീകരണം ആരംഭിക്കുന്ന കതിരവന്റെ സംഗീതം ഒരുക്കുന്നത് ബിജിബാൽ. ഗാനങ്ങൾ ബി. കെ .ഹരിനാരായണൻ, സത്യൻ കോമേരി. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.
ആർട്ട് ജോസഫ് നെല്ലിക്കൽ. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനയൻ. പി .ആർ. ഒ മഞ്ജു ഗോപിനാഥ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY