SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

മോഹൻലാലും രേവതിയും വീണ്ടും

ss

കോമ്പിനേഷൻ സീനിൽ ഇന്ന് മമ്മൂട്ടിയും മോഹൻലാലും രേവതിയും

24 വർഷത്തിനുശേഷം മോഹൻലാലും രേവതിയും

മലയാളത്തിലെ സൂപ്പർ ഹിറ്ര് താരജോഡികളായ മോഹൻലാലും രേവതിയും വീണ്ടും ഒരുമിക്കുന്നു. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഡൽഹിയിലെ ലൊക്കേഷനിൽ മോഹൻലാൽ ഇന്ന് ജോയിൻ ചെയ്യും. മമ്മൂട്ടിയും മോഹൻലാലും രേവതിയും ഒരുമിക്കുന്ന കോമ്പിനേഷൻ സീൻ ഇന്ന് ചിത്രീകരിക്കും.ഇന്ന് ഒരു ദിവസത്തെ ചിത്രീകരണത്തിലാണ് മോഹൻലാൽ പങ്കെടുക്കുക.മോഹൻലാലും രേവതിയും നീണ്ട 24 വർഷത്തെ ഇടവേള യ്ക്കുശേഷമാണ് ഒരുമിക്കുന്നത്.2001ൽ രാവണപ്രഭു എന്ന ചിത്രത്തിലാണ് ഇവരും ഒടുവിൽ ഒരുമിച്ചത്. ഭരതൻ സംവിധാനം ചെയ്ത കാറ്രത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് രേവതി അഭിനയരംഗത്തേക്ക് എത്തുന്നത്. ഭരത് ഗോപിയും ശ്രീവിദ്യയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു രേവതിയുടെ നായകൻ . മൂന്നാമുറ, കിലുക്കം, ദേവാസുരം, വരവേൽപ്പ്, മായാമയൂരം, അഗ്നിദേവൻ. അദ്വൈതം, തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ മിക്കതും സൂപ്പർ ഹിറ്രുകളായിരുന്നു.മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയൻതാരയാണ് നായിക.

ര​ഞ്ജി​ ​പ​ണി​ക്ക​ർ,​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​ഡാ​നി​ഷ് ​ഹു​സൈ​ൻ,​ ​ഷ​ഹീ​ൻ​ ​സി​ദ്ദി​ഖ്,​ ​സ​ന​ൽ​ ​അ​മൻ‍,​ ​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​സെ​റീ​ൻ​ ​ഷി​ഹാ​ബ് ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​എന്നീ ചിത്രങ്ങളിലൂടെ ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​അ​ണി​നി​ര​ക്കു​ന്നു.​ ബോ​ളി​വു​ഡി​ലെ​ ​പ്ര​ശ​സ്ത​നാ​യ​ ​സി​നി​മാ​ട്ടോ​ഗ്ര​ഫ​ർ​ ​മ​നു​ഷ് ​ന​ന്ദ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​സി.​ആ​ർ.​സ​ലിം,​സു​ഭാ​ഷ് ​ജോ​ർ​ജ് ​മാ​നു​വ​ൽ​ ​എ​ന്നി​വ​ർ​ ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​മാ​രുംരാ​ജേ​ഷ് ​കൃ​ഷ്ണ​യും​ ​സി.​വി.​സാ​ര​ഥി​യും​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​മാ​രു​മാ​ണ്. പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​:​ജോ​സ​ഫ് ​നെ​ല്ലി​ക്ക​ൽ,​ ​മേ​ക്ക​പ്പ്:​ര​ഞ്ജി​ത് ​അ​മ്പാ​ടി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺട്രോ​ള​ർ​ ​:​ഡി​ക്‌​സ​ൺ​ ​പൊ​ടു​ത്താ​സ്,​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY