SignIn
Kerala Kaumudi Online
Thursday, 22 October 2026 10.05 PM IST

ശ്യാം ശീതളിന്റെ ഹ്രസ്വ ചിത്രം എന്റെ, പ്രണയ ഗാനം റിലീസ് ചെയ്തു

ss




കിനാവള്ളി എന്ന ചിത്രത്തിന്റെ തിരക്കഥാകത്ത് ശ്യാം ശീതൾ സംവിധാനം ചെയ്യുന്ന ‘എന്റെ എന്ന ഹ്രസ്വ ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം റിലീസ് ചെയ്തു. .തമിഴ് സംഗീത സംവിധായകനായ കീതൻ ശിവാനന്ദനാണ് പാട്ട് ഒരുക്കിയത്. മലയാളത്തിൽ ആദ്യമായാണ് കീതൻ ഒരു ഹൃസ്വചിത്രത്തിനായി പ്രവർത്തിക്കുന്നത്.ജയതി അരുണാണ് ഗാനരചന. കനേഡിയൻ മലയാളിയായ ഹേംലാൽ നായക കഥാപാത്രത്തെ അവതരിപ്പിന്നു. അമ്മുരഘു ആണ് നായിക. തിരക്കഥ ,സംഭാഷണം ഡോക്ടർ അജയ് ബാലചന്ദ്രനും, ഛായാഗ്രഹണം & എഡിറ്റിംഗ് ആനന്ദ് നന്ദകുമാറും നിർവഹിക്കുന്നു, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് അനൂപ് ആർ ചന്ദ്ര, അഭിലാഷ് വി ബി , സ്വസ്തി സിനിമാസാണ് നിർമ്മാണം . സ്വസ്തിയുടെ യൂട്യൂബ് ചാനൽ വഴിയാണ് ഗാനം റിലീസ് ചെയ്തത്. സാനിയ അയ്യപ്പൻ നായിക ആയി എത്തിയ "ബി ലൗഡ്" എന്ന ഹ്ര്വചിത്രത്തിനു ശേഷം സ്വസ്തിയുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY