
പുരുഷ ഗൈനക്കോളജിസ്റ്റായി ഉണ്ണി മുകുന്ദൻ നിറഞ്ഞുനിന്നു
മനോഹരമായ ഒരു കുഞ്ഞ് മലയാള ചിത്രം എന്ന് ഒറ്റ വാചകത്തിൽ ഗെറ്റ് സെറ്റ് ബേബിയെ വിളിക്കാം. തമാശയും പൊട്ടിച്ചിരികളുമായി എത്തുന്ന ഗെറ്റ് സെറ്റ് ബേബി പൂർണമായും ഒരു ഉണ്ണി മുകുന്ദൻ ചിത്രമാണ്. ഒരു ക്ളീൻ ചിത്രം. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഐ.വി.എഫ് എന്ന ചികിത്സയെയും പിന്നെ വാടക ഗർഭപാത്രം എന്ന വിഷയത്തെയും വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്നു. അതിനൊപ്പം കോമഡിയും ഫണ്ണും റൊമാൻസും ചേരുന്നു.
ഇത്തരം വിഷയങ്ങൾ പ്രതിപാദിക്കുന്ന സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും ഗെറ്റ് സെറ്റ് ബേബിയെ വേറിട്ടു നിറുത്തുന്നത് ഇൗ സിനിമയുടെ ട്രീറ്റ്മെന്റാണ്. പുരുഷ ഗൈനക്കോളജിസ്റ്റായി ഉണ്ണി മുകുന്ദൻ നിറഞ്ഞുനിൽക്കുന്നു. പാൻ ഇന്ത്യയിൽ തരംഗം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ചിത്രം മാർക്കോയ്ക്കുശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തിൽ വൻ താരനിരയുണ്ട്. നിഖില വിമൽ ആണ് നായിക. ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ , സുരഭിലക്ഷ്മി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ താരങ്ങൾ തങ്ങളുടെ കഥാപാത്രത്തെ മികവുറ്റതാക്കി. തിരക്കഥാകൃത്തുക്കളായ വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നു ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം തന്നെ സമ്മാനിച്ചു. അലക്സ് കെ. പുളിക്കൽ ഒരുപിടി നല്ല കാഴ്ചകൾ കാണിച്ചുതന്നു. സാം സി.എസിന്റെ സംഗീതം ഹൃദ്യമായ അനുഭവം പകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |