
സൗഹൃദം മാത്രമെന്ന് ജി.വി. പ്രകാശ്
സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറും ഗായിക സൈന്‌ധവിയും വിവാഹബന്ധം വേർപെടുത്തിയതിനു പിന്നാലെ സൈബർ ആക്രമണം നേരിടുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യ ഭാരതി.
''ഞാനും ജി.വി. പ്രകാശും സുഹൃത്തുക്കൾ മാത്രമാണ്. വേർപിരിഞ്ഞതിനുശേഷവും സൈന്ധവിയും ജി.വി. പ്രകാശും ഒരുമിച്ച് സംഗീതപരിപാടി ചെയ്തപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. ഇനി എന്നെ ഉന്നംവച്ച് കുറ്റപ്പെടുത്തലുകൾ വരില്ലെന്ന് കരുതി. എന്നാൽ, സൈബർ ആക്രമണം കൂടുകയാണ്. എന്നെ വിമർശിച്ച് മെസേജ് അയച്ചതിൽ കൂടുതലും സ്‌ത്രീകളാണ്. എന്തിനാണിങ്ങനെ ചെയ്യുന്നത്. അവർ എത്ര നല്ല ദമ്പതികളാണെന്ന് നിങ്ങൾക്ക് അറിയാമോ? എന്തിനാണ് ആ ബന്ധം നശിപ്പിച്ചത്? എന്നെല്ലാം ചോദിച്ചു. മെസേജുകൾ വരുമ്പോൾ ഞാൻ അതെല്ലാം പ്രകാശിന് അയച്ചുകൊടുക്കും. വിട്ടുകളഞ്ഞേക്ക്, അങ്ങനെ അദ്ദേഹം മറുപടി നൽകും. ഏതാനും സിനിമകളിൽ ഒരുമിച്ചു പ്രവർത്തിച്ചതെല്ലാം മറ്റൊരു അടുപ്പവും ജി.വി. പ്രകാശുമായി ഇല്ല. ആരോപണങ്ങൾ വേദനിപ്പിക്കുന്നു" ഇരുവരും ഒരുമിക്കുന്ന കിംഗ്‌സ്റ്റൺ സിനിമയുടെ പ്രോമോഷനിടെയാണ് ദിവ്യ ഭാരതിയുടെ പ്രതികരണം. ദിവ്യഭാരതിയുമായി യാതൊരു ബന്ധവും തനിക്കില്ലെന്ന് ജി.വി. പ്രകാശ്. സാധാരണ സുഹൃത്തുക്കൾ മാത്രമാണെന്നും സൗഹൃദത്തിനപ്പുറം ഒന്നുമില്ലെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |